തിരുവനന്തപുരം : അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതില്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാല്‍ ഖട്ടർ. ആവശ്യത്തിന് ഭൂമി നല്‍കിയാല്‍ കേരളത്തിന് ആണവനിലയ പദ്ധതിക്ക് അനുമതി നല്‍കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കാസർകോട് ജില്ലയിലെ ചീമേനിയാണ് ഇതിന് ഏറ്റവും അനുകൂലമായ പ്രദേശമെന്നും മന്ത്രി വിശേഷിപ്പിച്ചു. ആണവനിലയ പദ്ധതിക്ക് ഏതാണ്ട് 150 ഏക്കർ സ്ഥലം ആണ് ആവശ്യമുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. രണ്ട് സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം കാസർകോടിലെ ചീമേനിയും തൃശൂരിലെ ആതിരപ്പള്ളിയുമാണ് അദ്ദേഹം പറഞ്ഞത്. ഇതില്‍ ചീമേനിയാണ് കൂടുതല്‍ സൗകര്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂട്ടിക്കാഴ്ച്ച നടത്തി. ചർച്ചയിലാണ് ഖട്ടരിന്റ് ഉറപ്പ്. കേരളത്തിന്റെ തീരങ്ങളില്‍ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറുറിയാക്റ്റർ സ്ഥാപിച്ചാല്‍ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ തോറിയം നിക്ഷേപം ഉപയോഗിച്ച് കേരളത്തിന് പുറത്ത് തോറിയം അധിഷ്ഠിത പവർ പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ആരായണമെന്ന് ഞായറാഴ്ചത്തെ യോഗത്തില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ പ്ലാൻ്റില്‍ നിന്ന് കേരളത്തിന് അർഹമായ വൈദ്യുതി വിഹിതം അനുവദിക്കണം എന്നാണ് കേരളത്തിന്റെ നിർദ്ദേശം. കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, അഡീഷണല്‍ ചീഫ് സെക്രട്ടറി (വൈദ്യുതി) കെ.ആർ. ജ്യോതിലാല്‍, കെഎസ്‌ഇബി സിഎംഡി ബിജു പ്രഭാകർ എന്നിവരും പങ്കെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക