Monday, 2 December 2024

രണ്ടു തഹസില്‍ദാര്‍മാര്‍ക്ക് പരിശീലന യോഗ്യതയില്ല; റവന്യൂ വകുപ്പ് നടപടി വിവാദമാകുന്നു.

SHARE

കൽപ്പറ്റ:
ഉന്നതോദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയും മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസ പ്രവർത്തനങ്ങള്‍ താളം തെറ്റുകയും ചെയ്തതിന് പിറകെ ജില്ല റവന്യൂ വകുപ്പില്‍ വീണ്ടും വിവാദം. ജില്ലയിലെ രണ്ടു തഹസില്‍ദാർമാർ നിർദിഷ്ട പരിശീലന യോഗ്യത നേടിയിട്ടില്ലെന്നാണ് ആരോപണം. തഹസില്‍ദാർ തസ്തികയില്‍ നിയമിക്കപ്പെടുന്നവർ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടിയാണ്. അതുകൊണ്ടുതന്നെ ജില്ലയിലെ ഏറ്റവും സീനിയറായ ഗസറ്റഡ് ഉദ്യോഗസ്ഥരാണ് താലൂക്ക് തഹസില്‍ദാർമാരായി നിയമിക്കപ്പെടുന്ന കീഴ് വഴക്കമുള്ളത്. ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുമ്ബോള്‍ പ്രബേഷൻ കാലാവധിയായ ഒരു വർഷത്തിനുള്ളില്‍ മൂന്നു മാസത്തെ മജിസ്റ്റീരിയല്‍ ട്രെയിനിങ് നേടണമെന്നാണ് ചട്ടം. എന്നാല്‍ മാത്രമെ ഇൻക്വസ്റ്റ് ഉള്‍പ്പെടെയുള്ള പൊലീസ്-കോടതി നടപടിക്രമങ്ങള്‍ക്ക് യോഗ്യത നേടുകയുള്ളൂ. 2023 ജൂണ്‍ മാസത്തില്‍ തഹസില്‍ദാറായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ പ്രബേഷൻ പീരിയഡ് കഴിഞ്ഞിട്ടും മജിസ്റ്റീരിയല്‍ ട്രെയിനിങ് നേടിയിട്ടില്ല. വിരമിക്കാൻ മാസങ്ങള്‍ മാത്രമുള്ള മറ്റൊരു തഹസില്‍ദാറുംമജിസ്റ്റീരിയല്‍ ട്രെയിനിങ് ലഭിക്കാതെയാണ് ചുമതലയിലിരിക്കുന്നത്. മജിസ്റ്റീരിയല്‍ പരിശീലന യോഗ്യത നേടിയ സീനിയറായ ജീവനക്കാർ ജില്ലയിലുണ്ടായിട്ടും പ്രധാന പോസ്റ്റുകളില്‍ ജൂനിയറായ ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. അതേ സമയം, ഉരുള്‍പൊട്ടല്‍ സമയത്ത് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും താമസം, ഭക്ഷണ ഇനത്തില്‍ ആഡംബര ചെലവുകള്‍ നടത്തിയത് വിവാദാമായതിനെ തുടർന്ന് ഡി.എം സെക്ഷനില്‍ നല്‍കിയ ഭക്ഷണച്ചെലവിന്റെ വൗച്ചറും ബില്ലും പിൻവലിച്ചിട്ടുണ്ട്. അതിനിടെ, ഗവണ്‍മെൻറ് സെക്രട്ടറിമാരും ലാൻഡ് റവന്യൂ കമീഷണറും കലക്ടർക്ക് അയക്കുന്ന ഏറ്റവും സുപ്രധാനമായ അർധ ഔദ്യോഗിക കത്തുകളില്‍ പലതിലും മറുപടി നല്‍കാതിരുന്ന വിഷയവും ചർച്ചയായി. അച്ചടക്ക നടപടിക്ക് വിധേയരായ ജീവനക്കാരുടെ ഫയലുകള്‍ കൈകാര്യംചെയ്യുന്ന എസ് വണ്‍ സെക്ഷനില്‍നിന്ന് 2020 മുതല്‍ നിരവധി ഫയലുകളില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. ഈ സെക്ഷനില്‍ നേരത്തേയുണ്ടായിരുന്ന ജീവനക്കാരൻ ഔദ്യോഗിക പേഴ്സനല്‍ രജിസ്റ്റർ പ്രകാരം നടപടി സ്വീകരിക്കാത്തത് അച്ചടക്ക ലംഘനമാണെന്ന് ജീവനക്കാർ പറയുന്നു. നടപടി തീർപ്പാകാതെ വിരമിച്ച വില്ലേജ് ഓഫിസർ ഉള്‍പ്പടെയുള്ള ജീവനക്കാർ ഇപ്പോള്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നതായാണ് വിവരം. സെക്ഷനില്‍ പകരം നിയോഗിക്കപ്പെട്ട ജീവനക്കാരിയും ജൂനിയറായ ക്ലർക്കാണ്. 2020 മുതല്‍ കലക്ടറേറ്റിലെ വിവിധ ഡെപ്യൂട്ടി കലക്ടർമാർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ അനധികൃതമായി ഇടപെട്ട് ആരോപണ വിധേയനായ ഫിനാൻസ് ഓഫിസർ സ്ഥലംമാറി മറ്റൊരു വകുപ്പില്‍ പോയതിനുശേഷവും കലക്ടറേറ്റിലെ ദൈനം ദിന കാര്യങ്ങളില്‍ അവിഹിതമായി ഇടപെടുന്നതായും 2020 ല്‍ കോടതി തടവ് ശിക്ഷയും പിഴയും വിധിച്ച ഉദ്യോഗസ്ഥനെസർവിസില്‍നിന്നും പിരിച്ചു വിടാതെ സംരക്ഷിക്കാൻ ശ്രമം നടത്തിയതും ഇപ്പോഴാണ് പുറത്തറിയുന്നത്. ഇതുസംബന്ധിച്ച്‌ മാധ്യമം വാർത്ത നല്‍കിയിരുന്നു ഫിനാൻസ് വകുപ്പിലെ ഉദ്യോഗസ്ഥൻ എൻക്വയറി ഓഫിസറായിരിക്കെ വ്യക്തിവൈരാഗ്യംവെച്ച്‌ വികലാംഗനായ സീനിയർ ക്ലർക്കിനെ വിരമിക്കാൻ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തരംതാഴ്ത്തിയതും ഇപ്പോള്‍ വിവാദമായിട്ടുണ്ട്.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user