Monday, 30 December 2024

ജേർണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ (JMA) സംസ്ഥാന സമ്മേളനം 2024 ഡിസംബർ 31ന് തിരുവനന്തപുരത്ത്

SHARE


ജോർണലിസ്റ്റ് & മീഡിയ അസോസിയേഷൻ്റെ (JMA) സംസ്ഥാന സമ്മേളനം 2024 ഡിസംബർ 31ന് തിരുവനന്തപുരത്ത്. 

കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര - ദൃശ്യ - ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന സമ്മേളനം "JMA KERALA SUMMIT" 2024 ഡിസംബർ 31ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും.


ഇന്ത്യയിലെ അച്ചടി-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ  സംഘടനയാണ് ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA). മാധ്യമപ്രവർത്തകരുടെ  അവകാശ സംരക്ഷണത്തിനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും മാധ്യമപ്രവർത്തകരുടെ  പരാതികൾ പരിഹരിക്കുന്നതിനും വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന ജെഎംഎ യ്ക്ക് 
28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും സുശക്തമായ സാന്നിധ്യമുണ്ട്. 

ജെ എം എയുടെ നേതൃത്വത്തിൽ രൂപീകൃതമായ  JMAGC- യ്ക്ക്  കേന്ദ്ര വാർത്തവിനിമയ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.  ജെ എം എ ജി സി യിൽ അംഗത്വം എടുക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് പ്രിന്റഡ്- വിഷ്വൽ മാധ്യമങ്ങളെ പോലെതന്നെ നിയമാനുസൃതം പ്രവർത്തിക്കാനാകും.








ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ yb ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user