സംസ്ഥാനത്തെ എല്ലാ വീടുകള്‍ക്കും ഒരുപോലെയുള്ള നമ്പർ പ്ലേറ്റ് വരുന്നു. സ്വർണ നിറത്തില്‍ ആകർഷകമായ രീതിയില്‍ നമ്പർ പ്ലേറ്റ് തയാറാക്കാനുള്ള ആലോചനകള്‍ സർക്കാർതലത്തില്‍ പുരോഗമിക്കുകയാണ്. തദ്ദേശ വാർഡ് വിഭജനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പർ വരുന്ന സാഹചര്യത്തിലാണ് ഏകീകൃത നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നത്. വീടുകള്‍, ഫ്ലാറ്റുകള്‍, ഓഫിസുകള്‍ എന്നിങ്ങനെ ഓരോന്നിനെയും ഓരോ ഡോർ ആയി കണക്കാക്കിയാണ് നമ്പർ നല്‍കുന്നത്. ഒമ്പതക്ക നമ്പറുള്ള ഡിജി ഡോർ പിൻ ക്യൂ.ആർ കോഡ് സഹിതം ബോർഡിലുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളില്‍ നേരിട്ടെത്തി ബോർഡ് സ്ഥാപിക്കും. ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ജിയോ ടാഗിങ്ങും നടത്തും. ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം) ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്. കോർപറേഷനുകളില്‍ കെ സ്മാർട്ടുമായും പഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയറുകളുമായും ബന്ധിപ്പിച്ചാണ് നമ്പർ നല്‍കുക. ബോർഡ് തയാറാക്കുന്നതിനുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പുള്ള നടപടികള്‍ പൂർത്തിയാക്കാനുള്ള ആലോചനയിലാണ് തദ്ദേശവകുപ്പ്. ഡീലിമിറ്റേഷൻ കമ്മിറ്റിയുടെ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തദ്ദേശവകുപ്പും നമ്പർപ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക