തളിപ്പറമ്പ്: മഞ്ഞപ്പിത്ത രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഏറെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിന്‍റെ ഭാഗമായി അന്വേഷണവും പരിശോധനയും കർശനമാക്കി. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ വർധിച്ചു വരുന്ന മഞ്ഞപ്പിത്തം കേസുകള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരു സ്വകാര്യ കുടിവെള്ള വിതരണക്കാരൻ വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്ന ഹോട്ടലുകളില്‍ നിന്നും ജ്യൂസ് കടകളില്‍ നിന്നും ഭക്ഷണം കഴിച്ചവർക്ക് ആണ് മഞ്ഞപ്പിത്തം പിടിപെട്ടത് എന്നാണ്. അതുകൊണ്ട് തന്നെ അടിയന്തരമായി ഈ കുടിവെള്ള വിതരണം നിർത്തിക്കുകയും. കുടിവെള്ള വിതരണ വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ തന്നെ ശുചിത്വമില്ലാത്ത ടാങ്കുകളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തി. വെള്ളത്തിന്‍റെ സാമ്ബിള്‍ ടെസ്റ്റ് ചെയ്യാനും നടപടികള്‍ സ്വീകരിക്കാനും തളിപ്പറമ്ബ് മുനിസിപ്പലിറ്റി സെക്രട്ടറിക്ക് ആരോഗ്യ വകുപ്പ് അടിയന്തിര നിർദേശം നല്‍കി. തളിപ്പമ്പിൽ ഈ വർഷം മേയ് മാസമാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്.നിരവധിപേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട് പ്രകാരം നവംബർ, ഡിസംബർ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. തളിപ്പറമ്ബ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകള്‍ ഏറെയും. മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ് മേഖലയില്‍ ഡിഎംഒയുടെ നിർദേശപ്രകാരം ജില്ലാ ആരോഗ്യ വകുപ്പ് പ്രത്യേക സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി. ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കൂള്‍ ബാറുകള്‍ എന്നിവ കേന്ദ്രീകരിച്ച് സ്‌ക്വാഡ് നടത്തിയ പരിശോധയില്‍ നിരവധി ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയാറാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക