അൺ രജിസ്ട്രേഡ് കെട്ടിട ഉടമയിൽനിന്നും വാടകയ് ക്കെടുക്കുന്ന കെട്ടിടത്തിന്റെ വാടകയുടെ ജി.എസ്.ടി. രജിസ്ട്രേഡ് വ്യാപാരി അടക്കണമെന്ന ജി.എസ്.ടി. കൗൺസിലിൻ്റെ തീരുമാനം കേരള ഹോട്ടൽ & ဂറ്റോറൻ്റ് അസോസിയേഷൻ്റെ ശ്രമഫലമായി കോമ്പോസിഷൻ സ്‌കീം തെരഞ്ഞെടുത്തിട്ടുള്ള ഹോട്ടലുകളെ അതിൽനിന്നും ഒഴിവാക്കുവാൻ തീരുമാനിച്ചു.
സംസ്ഥാന കമ്മറ്റി ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും കേന്ദ്ര ധനകാര്യമന്ത്രി, സംസ്ഥാന ധനകാര്യമന്ത്രി, എം.പി.മാർ, എം.എൽ.എ., ജി.എസ്.ടി. കമ്മീഷണർ, ജോയിൻ്റ് കമ്മീഷണർമാർക്കും നാം നിവേദനം നൽകുകയും സമ്മർദ്ദം ചെലുത്തുകയും KHRA ചെയ്തിരുന്നു. 21-12-2024ൽ ചേർന്ന ജി.എസ്.ടി. കൗൺസിൽ കോമ്പോസിഷൻ സ്‌കീം തെരഞ്ഞെടുത്ത ഹോട്ടലുകളെ റിവേഴ്‌സ് ചാർജ് മെക്കാനിസത്തിൽ (ആർ.സി.എം.) നിന്നും ഒഴിവാക്കുവാൻ തീരുമാനിച്ചതിനെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സ്വാഗതം ചെയ്യുന്നതായി KHRA അറിയിച്ചു. എന്നാൽ ജി.എസ്.ടി. റഗുലർ സ്‌കീം തെരഞ്ഞെടുത്തിട്ടുള്ള ഹോട്ടലുകൾക്ക് ഇപ്പോഴും വാടകയുടെ ജി.എസ്.ടി. ബാധ്യത തുടരുകയാണ്. ജി.എസ്.ടി.യുടെ സർവ്വീസ് മേഖലയിലാണ് ഹോട്ടലുകൾ എന്നതിനാൽ ഇൻപുട്ട് ടാക്സ് ക്രഡിറ്റിന് ഹോട്ടലുകൾ അർഹരല്ല. അതിനാൽ വാടകയുടെ ജി.എസ്.ടി. ഹോട്ടലുടമ അടച്ചാൽ അത് ഹോട്ടലുടമയ്ക്ക് നഷ്‌ടപ്പെടുകയും, അധികബാധ്യത വരുത്തുകയും ചെയ്യും. ഈ പൊരുത്തക്കേട് ജി.എസ്.ടി. കൗൺസിലിൻ്റെ ശ്രദ്ധയിൽപ്പെടുത്തുവാനും, റഗുലർ സ്കീമിലുള്ള ഹോട്ടലുകളേയും വാടകയുടെ ജി.എസ്.ടി.യിൽനിന്നൊഴിവാക്കുവാൻ വേണ്ട ശ്രമങ്ങൾ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ തുടരുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്കും ജി.എസ്.ടി. കൗൺസിലിനും സംഘടന നിവേദനം സമർപ്പിച്ചുകഴിഞ്ഞതായും KHRA സംസ്ഥാന കമ്മറ്റി അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക