കൊച്ചി: ജി എസ് ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എം ഇ സെക്രട്ടറി എസ് സി എല്‍ ദാസിന് ബേക്കേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കർ, ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ജനറല്‍ സെക്രട്ടറി വിജേഷ് വിശ്വനാഥ് എന്നിവർ ചേർന്ന് നിവേദനം നല്‍കി. 24 മണിക്കൂറിന് താഴെ ഷെല്‍ ലൈഫ് ഉള്ള പരമ്ബരാഗത പ്രാദേശിക ലഘു ഭക്ഷണങ്ങളായ പഴംപൊരി, വട, ഉള്ളിവട, പരിപ്പുവട കൊഴുക്കട്ട മുതലായവയ്ക്ക് നിലവില്‍ 18 ശതമാനം ആണ് ജി എസ് ടി നിശ്ചയിച്ചിരിക്കുന്നത്. എച്ച് എസ് എൻ കോഡ് നിർണയിക്കാത്തത് കൊണ്ട് മാത്രമാണ് ഉല്‍പ്പന്നങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ആക്കിയിരിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് വേണ്ടി ജിഎസ്ടി കൗണ്‍സിലിന്റെ അഡ്വാൻസ് റൂളിംഗ് സംവിധാനത്തെ സമീപിച്ചിട്ട് ഒരു വർഷത്തിലേറെയായിട്ടും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ 5 ശതമാനം, 12 ശതമാനം, 18 ശതമാനം എന്നിങ്ങനെ വ്യത്യസ്തമായ ജിഎസ്ടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഏകീകരിച്ച് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും അഞ്ചു ശതമാനം ആക്കണമെന്നും ബേക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.ഗ്രീൻ കാറ്റഗറിയുടെ പ്രിവ്യൂവിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌കരണ ചട്ടങ്ങളില്‍ ഇളവ് നെല്‍കണമെന്നും, ചെറുകിട ഭക്ഷ്യോത്പാദകർക്ക് ലാബ് ലെസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളില്‍ എം എസ് എം ഇ മന്ത്രാലയത്തിന്റെ ഇടപെടല്‍ വേണമെന്നും ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക