കിളിമാനൂർ: തൊഴിലുറപ്പ് ജോലികള്‍ക്കിടെ തൊഴിലാളികളില്‍ ഒരാള്‍ക്ക് സ്വർണമാല കളഞ്ഞുകിട്ടി. നഗരൂർ പഞ്ചായത്ത് വാർഡ് ആറിലെ തൊഴിലുറപ്പ് ജോലിക്കിടെയാണ് സംഭവം. രാജാരവിവർമ്മാ റോഡില്‍ രാലൂർകാവ് ശ്രീശങ്കരാ കോളേജിന് സമീപം റോഡരികിലെ പ്രവൃത്തികള്‍ നടക്കവെയാണ് സിന്ധുവെന്ന തൊഴിലാളിക്ക് 2പവനോളം തൂക്കമുള്ള സ്വർണമാല ലഭിച്ചത്. ഉടൻതന്നെ സിന്ധു സഹപ്രവർത്തകരോട് വിവരം പറയുകയും മാല വാർഡംഗം നിസാമുദ്ദീൻ നാലപ്പാട്ടിനെ അറിയിക്കുകയും ചെയ്തു.തുടർന്ന് നിസാമുദ്ദീനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എ.എസ്.വിജയലക്ഷ്മി,ചെയർമാൻ കെ.അനില്‍ കുമാർ,വാർഡംഗം അനോബ് ആനന്ദ് എന്നിവർ സ്ഥലത്തെത്തി.തുടർന്ന് സിന്ധുവില്‍ നിന്നും മാല നിസാമുദ്ദീൻ ഏറ്റുവാങ്ങി.മാല നഷ്ടമായിട്ട് ഒരു വർഷം എങ്കിലും കഴിഞ്ഞുവെന്നാണ് നിഗമനം.തെളിവുമായി നഗരൂർ പഞ്ചായത്തിലെത്തുന്ന ഉടമയ്ക്ക് മാല തിരികെ നല്‍കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക