Saturday, 14 December 2024

കരുതലോടെ ഊര്‍ജം ഉപയോഗിക്കാം, വരും തലമുറയ്ക്കായി; ദേശീയ ഊര്‍ജ സംരക്ഷണ ദിനം.

SHARE

ഭാവിതലമുറയ്ക്കായി ഊര്‍ജം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ അത് കാര്യക്ഷമമായി ഉപയോഗിക്കേണ്ടതുണ്ട്. എല്ലാ വര്‍ഷവും ഡിസംബര്‍ 14 ന് ദേശീയ ഊര്‍ജ സംരക്ഷണ ദിനമായി ആചരിക്കുന്നു. ഊര്‍ജ സംരക്ഷണത്തിലും കാര്യക്ഷമതയിലും രാഷ്ട്രം എങ്ങനെ കുതിച്ചുചാടിയെന്ന് വ്യക്തമാക്കുന്നതിനാണ് ഈ ദിനാചരണം. വര്‍ത്തമാന തലമുറയ്ക്കും ഭാവി തലമുറയ്ക്കും ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ഈ ദിനത്തോട് അനുബന്ധിച്ച് വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് യുക്തിസഹമായി ഊര്‍ജ്ജം ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ഭാവിതലമുറയ്ക്കായി ഊര്‍ജം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ അത് കാര്യക്ഷമമായി ഉപയോഗിക്കേണ്ടതുണ്ട്. 1991 മുതലാണ് ഈ ദിനം ദേശീയ ഊര്‍ജ്ജ സംരക്ഷണ സന്ദേശത്തിനായി മാറ്റിവെയ്ക്കാന്‍ തുടങ്ങിയത്. 

വൈദ്യുതി ഉപഭോഗം എങ്ങനെ ലാഭിക്കാം..

 1. ഒരു സോളാര്‍ ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ച്, പകല്‍ സമയത്ത് ഊര്‍ജ്ജം ലാഭിക്കാന്‍ കഴിയും. ഇങ്ങനെ വൈദ്യുതി പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിക്കാം. 
2. ഇനി ശൈത്യകാലമാണ്. നിങ്ങളുടെ എയര്‍കണ്ടീഷണറുകള്‍ ഓഫ് ചെയ്യാനും ഊര്‍ജ്ജം ലാഭിക്കാന്‍ ഫാനുകള്‍ ഉപയോഗിക്കാനും ഈ സീസണില്‍ കഴിയും 
3. ഉപയോഗിച്ചതിന് ശേഷം കമ്പ്യൂട്ടറുകള്‍ / ലാപ്ടോപ്പുകള്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് വൈദ്യുതി ലാഭിക്കും. 
4. ഒരു ഇലക്ട്രിക് പവര്‍ സേവര്‍ വാങ്ങുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ പാഴായിപ്പോകുന്ന ഊര്‍ജം റീസൈക്കിള്‍ ചെയ്യാം. 
5. വൈദ്യുതി ഉപഭോഗം ലാഭിക്കാന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുക.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user