പാതയോരങ്ങളിലെ അനധികൃത ഫ്ളക്‌സ് ബോർഡുകളും ബാനറുകളും കൊടികളും 10 ദിവസനത്തിനകം നീക്കിയില്ലെങ്കില്‍ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ ചുമത്തും. സംസ്ഥാനത്തെ പാതയോരങ്ങള്‍, ഫുട്പാത്തുകള്‍, റോഡുകളുടെ മീഡിയൻ, ട്രാഫിക് ഐലന്റ് എന്നിവടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, തോരണങ്ങള്‍, ഫ്ളക്‌സ് ബോർഡുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് നേരത്തെ ഹെക്കോടതി ഉത്തരവിട്ടിരുന്നു. കോടതി നിർദേശം നടപ്പിലാക്കിയത് പരിശോധിക്കാൻ അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചിരുന്നു. തുടർന്ന് അമിക്കസ് ക്യൂറി നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് കോടതി നിർദേശത്തില്‍ സെക്രട്ടറിമാർക്ക് പിഴ ചുമാത്തുന്നടക്കമുള്ള കർശന നിർദേശങ്ങള്‍ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്ന പൊതുനിരത്തിലെ ഫ്ളക്‌സ് ബോർഡുകള്‍ പരിശോധിച്ച് 10 ദിവസത്തിനകം നീക്കണം. ഇവ ഉറപ്പുവരുത്തല്‍ തദ്ദേശ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ് നീക്കം ചെയ്യാൻ പൊലിസ് സഹായം വേണമെങ്കില്‍ തേടാനും അനുമതിയുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക