കൊച്ചി: രാജ്യത്തെ കാർഷിക മേഖലയ്ക്ക് ഉണർവേകാൻ ചെറുകിട, നാമമാത്ര കർഷകർക്ക് ഈടില്ലാതെ നല്‍കുന്ന വായ്പയുടെ പരിധി റിസർവ് ബാങ്ക് 1.6 ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്തി. ഉത്പാദന ചെലവിലെ ഗണ്യമായ വർദ്ധന കണക്കിലെടുത്ത് ജനുവരി ഒന്ന് മുതല്‍ പുതിയ വായ്പകള്‍ കർഷകർക്ക് ലഭ്യമാക്കണമെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് റിസർവ് ബാങ്ക് നിർദേശം നല്‍കി. ഇന്ത്യയിലെ 86 ശതമാനം ചെറുകിട, നാമമാത്ര കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കാർഷിക, കാർഷികാനുബന്ധ മേഖലകള്‍ക്ക് നല്‍കുന്ന വായ്പകളിലെ ഈട് നിബന്ധന ഒഴിവാക്കണമെന്നും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. കാർഷിക വായ്പയിലെ പുതിയ നിബന്ധനകള്‍ സുഗമമായി നടപ്പിലാക്കുന്നതിനൊപ്പം വായ്പാ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പരമാവധി പ്രചരിപ്പിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു.
നേട്ടം കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകള്‍ക്ക് കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക്
(കെ.സി.സി) അതിവേഗത്തില്‍ മൂന്ന് ലക്ഷം രൂപ വരെ നാല് ശതമാനം പലിശയില്‍ വായ്പ നല്‍കുന്ന സ്കീമിന് കൂടുതല്‍ പ്രചാരം ലഭിക്കാൻ പുതിയ നടപടി സഹായകമാകും. ജനുവരി ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ ഈടില്ലാതെയും അധികമുള്ള വായ്പ തുകയ്ക്ക് മാത്രം കർഷകർ ഭൂമിയോ സ്വർണമോ ഈടായി നല്‍കിയാല്‍ മതിയാകും. യോഗ്യതകള്‍
1. രണ്ട് ഏക്കർ മുതല്‍ ആയിരം ഏക്കർ വരെ ഭൂമി സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശമുള്ള 18 മുതല്‍ 75 വയസ് പ്രായമുള്ളവർക്ക് കെ.സി.സി ലഭിക്കും.
2. വാണിജ്യ ബാങ്കുകളുടെ വെബ്‌സൈറ്റിലും സർക്കാർ വെബ്സൈറ്റുകളിലും കർഷകന്റെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും നല്‍കി കെ.സി.സിക്ക് അപേക്ഷിക്കാം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക