ആലപ്പുഴ: പള്ളിപ്പുറം സെന്റ് മേരിസ് ഓഫ് ലെവുക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 2024-25 വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ വിപുലമായി നടന്നു. പരിപാടിയുടെ ഭാഗമായി കേരളത്തിലെ പ്രശസ്ത ചവിട്ടുനാടക കലാകാരന്മാരെ ആദരിച്ചു. 55 വർഷത്തിലേറെ പാരമ്പര്യമുള്ള ചവിട്ടുനാടക രംഗത്തെ പ്രതിഭശാലിയും ചലച്ചിത്രതാരവുമായ മോളി കണ്ണമാലി (ചാളമേരി) ഉൾപ്പെടെ ഇരുപതിലധികം ചവിട്ടുനാടക കലാകാരൻമാർ ചടങ്ങിൽ പങ്കെടുത്തു.
അന്യം നിന്ന് പോകാൻ സാധ്യതയുള്ള ചവിട്ട് നാടക കലയെ പുതു തലമുറ ഏറ്റെടുക്കണമെന്നും താല്പര്യമുള്ള സ്കൂളുകളിലെ കുട്ടികൾക്ക് ചവിട്ട് നാടക പരിശീലനം നൽകാമെന്നും മോളി കണ്ണമാലി അഭിപ്രായപ്പെട്ടു. ചവിട്ടുനാടക കലയുടെ സംരക്ഷണത്തിനും പ്രചരണത്തിനുമായി നടത്തിയ ഈ ആദരസമ്മേളനം കലാകാരന്മാരുടെ സംഭാവനകളും സമർപ്പണവുമെല്ലാം സ്‌കൂൾ ആദരിക്കുന്നതിന്റെ മുഖമായിരുന്നു. വിവിധ കലാസ്വഭാവങ്ങളുള്ള കലാകാരന്മാരുടെ പങ്കാളിത്തം പരിപാടിക്ക് പുതുമയും സജീവതയും നൽകി.
തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിച്ചതിൽ കലാകാരന്മാർ നന്ദി പ്രകടനം നടത്തി.ലെവുക്ക ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫാബിയയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ലോക റെക്കോർഡ് ജേതാവും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനുമായ ജോയ് കെ. മാത്യു, ഉത്ഘാടനം ചെയ്തു. സെ. മേരിസ് ഫൊറോന ചർച്ച് സഹവികാരി ഫാ. അമൽ പെരിയപാടൻ മുഖ്യാതിഥിയായിരിരുന്നു. ചവിട്ട്നാടക രചയിതാവ് വി.സി. ഫ്രാൻസിസ്, നാടക സംവിധായകൻ മൈക്കിൾ സൗദി, മുൻ പോലീസ് ഉദ്യോഗസ്ഥനും ഗായകനുമായ സുനിൽ കുമാർ, പി. ടി. എ. പ്രസിഡന്റ് വിനോദ് കൃഷ്ണൻ എന്നിവരും പങ്കെടുത്തു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക