Monday, 9 December 2024

കോട്ടയത്ത് ഡ്രൈവര്‍ക്ക് നെഞ്ചുവേദന; സ്വകാര്യ ബസ് അപകടത്തില്‍പെട്ടു, മൂന്ന് യാത്രക്കാര്‍ക്ക് പരുക്ക്.

SHARE

കോട്ടയം: കോട്ടയത്ത് ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ് അപകടത്തില്‍പെട്ടു. ഡ്രൈവര്‍ വെള്ളാവൂര്‍ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദനയുണ്ടായത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ പ്രദീപിന്റെ ആരോഗ്യനില സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ബസ് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്കുകള്‍ സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user