Monday, 23 December 2024

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച്‌ ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ മുഖത്തടിച്ച് പെണ്‍കുട്ടി.

SHARE

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ ജയിലര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ മുഖത്തടിച്ച് പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് ജയിലര്‍ ബാലഗുരുസ്വാമിക്കാണ് അടി കിട്ടിയത്. ജയിലിലെ തടവുകാരന്റെ ചെറുമകളായ പെണ്‍കുട്ടിയാണ് ബാല ഗുരുസ്വാമിയെ പഞ്ഞിക്കിട്ടത്. തടവുകാരനെ കാണാന്‍ വരുന്ന പെണ്‍കുട്ടിയോട് പരിചയം മുതലെടുത്താണ് ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ മര്‍ദ്ദിച്ചു. പെണ്‍കുട്ടിക്കൊപ്പം സ്ത്രീകള്‍ അടക്കമുള്ളവരും ബാലഗുരുവിനെ തല്ലി. ജയിലറെ പെണ്‍കുട്ടി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ബാലഗുരുസ്വാമിയെ സസ്‌പെന്‍ഡ് ചെയ്യുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user