Monday, 2 December 2024

കുടുംബ പ്രശ്‌നത്തിന്റെ മറവില്‍ ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ വെറുതെ വിട്ടു;

SHARE

പാലാ:കോട്ടയം പാലാ തിടനാട് കുടുംബ പ്രശ്‌നത്തിന്റെ മറവില്‍ ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ വെറുതെ വിട്ടു; കോടതി വെറുതെ വിട്ടത് ആര്‍പ്പൂക്കര സ്വദേശിയെ. എട്ടു വയസ്സുള്ള ബാലികയെ കുടുംബ പ്രശനം തീർക്കാനെത്തിയ മാതൃ സഹോദരൻ പീഡിപ്പിച്ചു എന്നാരോപിച്ച്‌ തിടനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍, പ്രതിയെ വെറുതെ വിട്ടു കൊണ്ട് ഈരാറ്റുപേട്ട സ്പെഷ്യല്‍ പോക്‌സോ ജഡ്ജ് റോഷൻ തോമസ് ഉത്തരവിട്ടു.ആർപ്പൂക്കര സ്വദേശിയായ ഷിജുമോനെയാണ് വെറുതെ വിട്ടത്. 2021 നവംബർ മാസത്തില്‍ വീട്ടില്‍ എത്തിയ പ്രതി രാത്രി കൂടെക്കിടന്ന് ബാലികയെ ഉപദ്രവിച്ചെന്നായിരുന്നു തിടനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ്. തീയതി കൃത്യമായി തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല എന്ന് പ്രതിഭാഗം വാദിച്ചു. കേസ് കുടുംബ പ്രശ്‌നത്തില്‍ നിന്ന് ഉണ്ടാക്കിയെടുത്തതാണെന്നായിരുന്നു പ്രതിഭാഗം വാദം. ഇന്ത്യൻ സുക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയ കേസില്‍ പ്രോസിക്യൂഷൻ ഇരുപത്തേഴു സാക്ഷികളെ ഉപയോഗിച്ചു. പ്രതിയ്ക്ക് വേണ്ടി കോട്ടയം ജില്ലാ ലീഗല്‍ സർവ്വീസ് അതോറിറ്റിയുടെ ഡപ്യൂട്ടി ചീഫ് ഡിഫൻസ് കൗണ്‍സല്‍ അഡ്വ. യദു കൃഷ്ണൻ, അസി.ഡിഫൻസ് കൗണ്‍സല്‍ അഡ്വ. ഗായത്രി ഗോപകുമാർ എന്നിവരാണ് ഈരാറ്റുപേട്ടപോക്‌സോ കോടതിയില്‍ ഹാജരായത്.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user