Thursday, 19 December 2024

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനം; മുഖ്യാതിഥിയായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍.

SHARE

തിരുവനന്തപുരം: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ഉദ്ഘാടനം ചെയ്തു. ബി. ജയധരന്‍ നായര്‍ നഗറില്‍ സത്യന്‍ സ്മാരക ഹാളില്‍ വച്ചാണ് സമ്മേളനം നടന്നത്. കെ.എച്ച്. ആര്‍.എ. കുടുംബസുരക്ഷാപദ്ധതിയില്‍ അംഗമായിരിക്കവേ മരണമടഞ്ഞ ഭാരതിയുടെ കുടുംബത്തിന് സുരക്ഷാപദ്ധതിയുടെ സഹായധനമായ പത്ത് ലക്ഷം രൂപ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍ കൈമാറി. സംസ്ഥാന ജില്ലാ രക്ഷാധികാരി ജി സുധീഷ്‌കുമാര്‍ കൂപ്പണ്‍ വിതരണോദ്ഘാടനവും നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ് സജീവ് കുമാര്‍ സ്വാഗതവും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ഷെരിഫ് മുഖ്യ പ്രഭാക്ഷണവും, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍ സംഘടനാ വിഷയവും, സുരക്ഷാ പദ്ധതി ചെയര്‍മാന്‍ വി.റ്റി ഹരിഹരന്‍ കെ.എച്ച്.ആര്‍.എ. കുടുംബസുരക്ഷാപദ്ധതിയെകുറിച്ചുള്ള വിശദീകരണവും നല്‍കി. സംസ്ഥാന വൈസ്പ്രസിഡന്റുമാരായ കെ.എം രാജ, ബി. വിജയകുമാര്‍, സംസ്ഥാന സെക്രട്ടറി വി. വീരഭദ്രന്‍, ജില്ലാ ട്രഷറര്‍ എ മുഹമ്മദ് നിസ്സാം എന്നിവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്നു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എ രാധാകൃഷ്ണന്‍ നന്ദി പ്രകാശനവും ചെയ്തു. കൂടാതെ ജില്ലാ ഓഫീസ് ഭാരവാഹികളും, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user