Tuesday, 10 December 2024

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴയിൽ

SHARE



KHRA ഇടുക്കി ജില്ല  സമ്മേളനം 

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻ്റെ മനോഹാരിത ആസ്വദിക്കാൻ എത്തുന്ന ടൂറിസം സഞ്ചാരികളുടെ മനസ്സറിഞ്ഞ് അവർക്ക് ആവശ്യമായ താമസവും കേരള തനിമയോട് കൂടിയ വിഭവസമൃദ്ധമായ വിരുന്നൊരുക്കി മലയാള തനിമയുടെകീർത്തി ഉയർത്തിപ്പിടിക്കുന്ന ഭക്ഷണവിതരണമേഖലയിലെ കുട്ടായ്‌മ ആയ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ (KHRA) ഇടുക്കി ജില്ലാ സമ്മേളനം 2024 ഡിസംബർ 10-ാം തീയതി ചൊവ്വാഴ്‌ച 9 AM തൊടുപുഴ ഷെറോൺ കൾച്ചറൽ സെൻ്ററിൽവച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

ഹോട്ടൽ വ്യവസായത്തിലും മറ്റുവിവിധ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ സമ്മേളനത്തിൽ ആദരിച്ചു.

ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ട വിവിധ സ്റ്റാളുകൾ, കൊച്ചിൻ ഐ ഫൗണ്ടേഷനുമായി സഹകരിച്ച് സൗജന്യ തിമിര ശസ്ത്രക്രിയ, നേത്ര ചികിത്സ മെഡിക്കൽ ക്യാമ്പ് കൂടാതെ പൗരാണിക കലാരൂപങ്ങളുടെ അകമ്പടിയോടുകൂടിയുള്ള വർണശബളമായ പ്രകടനവും, തുടർന്ന് പൊതുസമ്മേളനവും നടന്നു. ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. 

ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അസസ്റ്റിൻ ഹോട്ടൽ മാലിന്യമുക്ത നവകേരള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. KHRA ഇടുക്കി ജില്ലാ വനിതാ വിംഗിൻ്റെ ഉദ്ഘാടനം ബഹു. ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ബഹു. തൊടുപുഴ MLA ശ്രീ. പി. ജെ. ജോസഫ് ലഹരിവിരുദ്ധ ക്യാമ്പയിൻ ജില്ലതല ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു, കേരളബാങ്ക് പ്രസിഡൻ്റ് ശ്രീ. ഗോപി കോട്ടമുറിക്കൽ കുടുംബസുരക്ഷാ പദ്ധതി സർട്ടിഫിക്കറ്റ് വിതരണഉദ്ഘാടനവും നിർവഹിച്ചു. 

ശാരീരിക വെല്ലുവിളിയെ അതിജീവിച്ച്, ഭക്ഷണ വിതരണ മേഖലയിൽ തൻ്റെതായ മികവ് തെളിയിച്ച ശ്രീമതി ജാസ്‌മിൻ അജിയെ ബഹു. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി സബീന ബിഞ്ചു വനിതാരത്‌ന അവാർഡ് നൽകി ആദരിച്ചു. KHRA സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ജി. ജയപാൽ ഹോട്ടൽ മേഖല നേരിടുന്ന ആനുകാലിക പ്രതിസന്ധികളെ കുറിച്ച് സംസാരിച്ചു. സാമൂഹിക, രാഷ്ട്രീയ, വ്യവസായ മേഖലയിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user