തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും നാളെ(ഡിസംബർ 10 ചൊവ്വാഴ്ച) അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ ചില സ്‌കൂളുകള്‍ക്ക് ബുധനാഴ്ചയും അവധി നല്‍കി.സംസ്ഥാനമൊട്ടാകെയായി 31 തദ്ദേശ വാർഡുകളിലാണ് നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്നും നാളെയും അവധിയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പ്രാദേശിക അവധി തിരുവനന്തപുരം വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കാമൻകോട് വാർഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാർഡിലെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നളെ (ചൊവ്വാഴ്ച) ജില്ലാ കളക്ടർ അനുകുമാരി പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനത്തിന് 11 നും പ്രാദേശിക അവധി ആയിരിക്കും. കൊല്ലം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ഡിസംബർ 10ന് ജില്ലാ കളക്ടർ എൻ ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പടിഞ്ഞാറേ കല്ലടഗ്രാമപഞ്ചായത്തിലെ നടുവിലക്കര, കുന്നത്തൂരിലെ തെറ്റിമുറി, ഏരൂരിലെ ആലഞ്ചേരി, തേവലക്കരയിലെ കോയിവിള സൗത്ത്, പാലയ്ക്കല്‍ നോർത്ത്, ചടയമംഗലത്തെ പൂങ്കോട് വാർഡുകളിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രദേശത്തെ സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എന്നിവയ്ക്കും അവധി ബാധകമാണ്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലെ പൂശപ്പിള്ളി, നാട്ടിക ഗ്രാമപഞ്ചായത്തിലെ ഗോഖലെ എന്നീ വാർഡുകളില്‍ ഡിസംബർ 10ന് കളക്ടർ അവധി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങള്‍ക്കും ഉപതെരഞ്ഞെടുപ്പുദിവസമായ 10-ന് അവധിയായിരിക്കും.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പുദിവസം പ്രാദേശിക അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവ. ഓഫീസുകള്‍ക്കും ഒമ്ബതിനും അവധിയായിരിക്കും. ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചാലിശ്ശേരി ടൗണ്‍ (വാർഡ് ഒമ്ബത്), തച്ചമ്ബാറ ഗ്രാമപ്പഞ്ചായത്തിലെ കോഴിയോട് (വാർഡ് നാല്), കൊടുവായൂർ ഗ്രാമപ്പഞ്ചായത്തിലെ കോളോട് (വാർഡ് 13) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പോളിങ് സ്റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസവും തിങ്കളാഴ്ചയും അവധി അനുവദിച്ചതായി ജില്ലാ കളക്ടർ വിആർ വിനോദ് അറിയിച്ചു. ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ, മഞ്ചേരി നഗരസഭാ കരുവമ്ബ്രം വാർഡ്, തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡ്, ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് ഡിസംബർ 10ന്‌ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാർഡിന്‍റെ പരിധിക്കുള്ളില്‍വരുന്ന സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ പ്രാദേശിക അവധിയായി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനുകള്‍, വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്ന് സിഎം വലിയുല്ലാഹി മെമ്മോറിയല്‍ മദ്രസയ്ക്ക് ഡിസംബർ ഒൻപത്, 10 തീയതികളിലും ജിഎല്‍പി സ്കൂള്‍ കക്കാടിന് ഒൻപത്, 10, 11 തീയതികളിലും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാടായി പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ് സ്റ്റേഷുകളായ മാടായി ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് ഒൻപത്, 10 തീയതികളിലും മാടായി ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളിന് ഒൻപത്, 10, 11 തീയതികളിലും കണിച്ചാർ പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ് സ്‌റ്റേഷുകളായ കൊളക്കാട് ഗവ. എല്‍പി സ്‌കൂളിന് ഒൻപത്, 10 തീയതികളിലും തുണ്ടിയില്‍ സെന്‍റ് ജോണ്‍സ് യുപി സ്‌കൂളിന് ഡിസംബർ ഒൻപത്, 11 തീയതികളിലും കളക്ടറുടെ ചുമതലയുള്ള എഡിഎം അവധി പ്രഖ്യാപിച്ചു. പത്തിന് പ്രാദേശിക അവധിയും പ്രഖ്യാപിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക