Wednesday, 11 December 2024

സംസ്ഥാനത്ത് അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്പും.

SHARE

തിരുവനന്തപുരം: അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടുത്തിരുന്നു.

രജിസ്റ്റർ ചെയ്യുന്നവർക്ക് ആധാർ അധിഷ്‌ഠിത യുണീക്ക് നമ്പർ നൽകി വിവിധ ഏജൻസികൾക്ക് വിവരങ്ങൾ ലഭ്യമാക്കും. രജിസ്ട്രേഷന്റെ ഉത്തരവാദിത്വം തൊഴിൽദാതാവിൽ നിക്ഷിപ്‌തമാക്കും. സ്ഥിരമായ തൊഴിൽദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴിൽ തേടുന്നവരുടെ രജിസ്ട്രേഷൻ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥനിൽ നിക്ഷിപ്തമാക്കും. ജോലിയിൽ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ടുപോകുന്ന പക്ഷം തൊഴിൽദാതാവ് / താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥൻ തന്റെ രജിസ്ട്രേഷൻ അക്കൗണ്ടിൽനിന്നും ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോൾ തൊഴിലാളിയുടെ യൂണീക് നമ്പർ തൊഴിൽദാതാവ്, ലേബർ കോൺട്രാക്‌ടർമാർ, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ ലേബർ ഓഫിസിൽ തങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡിയും പാസ്‌വേർഡും കരസ്ഥമാക്കണം. 

 വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന രജിസ്ട്രേഷൻ പൂർത്തിയാക്കിയ  അന്യസംസ്ഥാന തൊഴിലാളിക്ക് തൊഴിൽ മേഖലയിൽ എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ 25000 രൂപയും, മരണം സംഭവിച്ചാൽ അവകാശികൾക്ക് 2 ലക്ഷം രൂപയും ഈ പദ്ധതി വഴി ലഭിക്കുന്നതാണ്
ഇവ ഉപയോഗിച്ച് തങ്ങളുടെ കീഴിൽ ജോലിചെയ്യുന്ന/താമസിപ്പി ക്കുന്ന അതിഥി തൊഴിലാളികളെ നിർബന്ധമായും രജിസ്റ്റർ ചെയ്യിപ്പിക്കണം. തൊഴിൽ, വ്യവസായ, തദ്ദേശ സ്വയംഭരണ, പൊലീസ് വകുപ്പുകൾ നിർവഹിക്കേണ്ട ചുമതലകളും നടപടികളും സംബന്ധിച്ച് വിശദമായ മാർഗരേഖ പുറപ്പെടുവിക്കാൻ തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളിൽ കോഓഡിനേഷൻ സമിതികൾ രൂപീകരിക്കും. ഓരോ വകുപ്പിലും നോഡൽ ഓഫിസറെ ചുമതലപ്പെടുത്തും. ലേബർ കോൺട്രാക്ടർമാർ, സ്ഥാപന ഉടമകൾ, താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർക്ക് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ അതിഥി തൊഴിലാളികളെ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ ബോധവത്കരണ പരിപാടികളും ക്ലാസുകളും നടന്നു കൊണ്ടിരിക്കുന്നു . 

1979ൽ രൂപീകരിച്ച നിയമമാണ് നിലവിലുള്ളത്. പുതിയ തൊഴിൽ സാഹചര്യത്തിന് അനുസരിച്ച് രജിസ്ട്രേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആവശ്യമെങ്കിൽ നിയമത്തിൽ കാലികമായ മാറ്റങ്ങൾ വരുത്തി ഭേദഗതി ചെയ്യും. യോഗത്തിൽ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ വകുപ്പുകളെ കോർത്തിണക്കി  പരിപാടിക്ക് തുടക്കം കുറിച്ചു 

 ലേബർ ഡിപ്പാർട്ട്മെന്റ് ശക്തമായ പ്രവർത്തനങ്ങളാണ് എല്ലാ ജില്ലയിലും അതാത് സർക്കിളുകളിലും ഇപ്പോൾ കാഴ്ചവയ്ക്കുന്നത്









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user