Monday, 23 December 2024

പറക്കാനൊരുങ്ങി എയര്‍ കേരള ; കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി ഏപ്രിലില്‍ സര്‍വീസ് തുടങ്ങും.

SHARE

കരിപ്പൂർ:  കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്ബനിയായ എയർ കേരള ഏപ്രിലില്‍ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് ലഭിച്ചു. എയർ ഓപറേഷൻ സർട്ടിഫിക്കറ്റുകൂടി ലഭിച്ചാല്‍ സർവീസ് തുടങ്ങും. ഇത് ഉടൻ ലഭിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. തുടക്കത്തില്‍ ആഭ്യന്തര സർവീസാണ് ലക്ഷ്യം. നെടുമ്പാശേരിയില്‍നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ സർവീസ്. കരിപ്പൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളില്‍നിന്നും സർവീസുണ്ടാകും. എടിആർ 72-–-600 ഇനത്തില്‍പ്പെട്ട മൂന്ന് എയർ ക്രാഫ്റ്റുകളാണ് ഉപയോഗിക്കുക. വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച്‌ വിദേശ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. അനുമതി ലഭിച്ചാല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ സെക്ടറുകള്‍ക്ക് സർവീസിന് മുൻഗണന നല്‍കുമെന്ന് കമ്ബനി അധികൃതർ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കും. 2023ലാണ് സെറ്റ്ഫ്ലൈ ഏവിയേഷൻ എയർ കേരള സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. അഫി അഹമ്മദ് ചെയർമാനായ കമ്പനിയുടെ ആസ്ഥാനം കൊച്ചിയാണ്.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user