Monday, 9 December 2024

ആന എഴുന്നള്ളിപ്പില്‍ പിടിമുറുക്കി വനംവകുപ്പ് ... നിയന്ത്രണം കടുക്കുന്നു, പൊലിമ മങ്ങി ഉത്സവങ്ങള്‍.

SHARE

കോട്ടയം: ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി വരുത്തിയ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ വനം വകുപ്പ് രംഗത്തെത്തിയതോടെ ഉത്സവങ്ങളുടെ പൊലിമ മങ്ങി. ഈ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഉത്സവം നടത്താനാകാത്ത സ്ഥിതിയാണെന്ന് സംഘാടകർ പറയുന്നു. കേസുകളെ നേരിട്ട് എഴുന്നള്ളിപ്പ് നടത്താൻ അധികമാരും തയ്യാറാകില്ല. നിയന്ത്രണത്തില്‍ അയവ് വരുത്തിയില്ലെങ്കില്‍ ആനയെഴുന്നള്ളിപ്പ് തീർത്തും ഇല്ലാതാകും. ആനകള്‍ തമ്മില്‍ മതിയായ അകലം വേണമെന്നാണ് നാട്ടാനപരിപാലനനിയമം പറയുന്നത്. എന്നാലിത് മൂന്ന് മീറ്ററായിരിക്കണമെന്ന് നിശ്ചയിക്കുന്നതാണ് പുതിയ മാർഗനിർദേശം. മൂന്ന് മീറ്റർ അകലം പാലിക്കാനാകില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി എഴുന്നള്ളിപ്പിന് അനുമതി നല്‍കരുതെന്നും പറയുന്നു. ക്ഷേത്രങ്ങള്‍ക്കുള്ളിലെ എഴുന്നള്ളിപ്പുകളെ രൂക്ഷമായാണ് നിർദ്ദേശം ബാധിക്കുക. ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റർ അകലവും വാദ്യക്കാർക്ക് ഉള്‍പ്പെടെയുള്ള എട്ടുമീറ്റർ അകലവും പാലിക്കാൻ മിക്ക ക്ഷേത്രങ്ങളുടെയും മതില്‍ക്കകത്ത് സ്ഥലം ഉണ്ടാകില്ല. മൂന്നാനയെ എഴുന്നള്ളിക്കാൻ ഒമ്പതുമീറ്റർ സ്ഥലം വേണം. കാണികള്‍ക്കായി ഒമ്പതുമീറ്റർ വേറെയും വേണം









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user