കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത് പോയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ തിരികെ വന്നില്ല. ഇന്നാണ് മുറിയില്‍ ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തില്‍ പുറത്ത് പരിക്കുകള്‍ ഒന്നും കണ്ടെത്തിയിട്ടുമില്ലെന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. വിരലടയാള വിദഗ്ധരും സയിന്റിഫിക്ക് ടീമും ഉടൻ സ്ഥലത്തെത്തും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക