യുഎസില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനത്തില്‍ വച്ച് സ്ത്രീകളെ 73 കാരൻ പീഡിപ്പിച്ചതായി പരാതി. ബാലസുബ്രഹ്മണ്യൻ രമേഷ് എന്ന 73 കാരനായ ഇന്ത്യൻ പൗരൻ നാല് സ്ത്രീകളെ വിമാനത്തില്‍വച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇരകളുടെ പരാതിയില്‍ സിംഗപ്പൂർ പോലീസ് കേസെടുത്തു. ഇയാള്‍ 14 മണിക്കൂറിനിടയിലാണ് നാല് സ്ത്രീകളെയും പീഡിപ്പിച്ചത്. നവംബർ 18ന് പുലർച്ചെ 3.15 മുതല്‍ വൈകിട്ട് 5.30 വരെയാണ് സംഭവം. നവംബർ 25ന് സിംഗപ്പൂർ കോടതിയില്‍ ഹാജരായ രമേശിനെതിരെ ഏഴ് പീഡനക്കേസുകളാണ് ചുമത്തിയിരിക്കുന്നത്. പരമാവധി 21 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരകളുടെ ഐഡൻ്റിറ്റി സംരക്ഷിക്കാൻ ഗ്യാഗ് ചുമത്തിയതിനാല്‍, അവർ യാത്രക്കാരാണോ ജീവനക്കാരാണോ എന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇരകളെല്ലാം പകല്‍ സമയത്താണ് വിവിധ സമയങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ 3.15-നാണ് സംഭവത്തിൻ്റെ തുടക്കം. ഈ സമയത്താണ് രമേഷ് ആദ്യത്തെയാളെ പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. അഞ്ച് മിനിറ്റിന് ശേഷം ഇയാള്‍ രണ്ടാമത്തെ സ്ത്രീയെ ലക്ഷ്യം വച്ചതായി പറയപ്പെടുന്നു. പുലർച്ചെ 3.30 നും 6 നും ഇടയില്‍, രണ്ടാമത്തെ ഇരയെ ഇയാള്‍ മൂന്ന് തവണ പീഡനത്തിനിരയാക്കി. രാവിലെ 9.30 ന് മൂന്നാമതൊരു സ്ത്രീയേയും പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വൈകിട്ട് 5.30ഓടെയാണ് അവസാന സംഭവം. സിംഗപ്പൂരിലെ പീഡനത്തിന് ചൂരല്‍ പ്രയോഗം സാധ്യമായ ശിക്ഷയാണെങ്കിലും 50 വയസിന് മുകളിലുള്ള കുറ്റവാളികള്‍ ചൂരല്‍ പ്രയോഗത്തിന് വിധേയരല്ലാത്തതിനാല്‍, രമേശിൻ്റെ പ്രായം കണക്കിലെടുത്ത് അതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക