പത്തനംതിട്ട: പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തില്‍ അന്വേഷണം കടുപ്പിച്ച് പോലീസ്. സഹപാഠിയായ ആണ്‍കുട്ടിയുമായി 17കാരി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പോലീസ് പറയുന്നത്.കൂടുതല്‍ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്ബിളുകള്‍ അടക്കം പരിശോധിക്കും. ഡിഎൻഎ പരിശോധനക്കായാണ് സാമ്പിളുകൾളെടുക്കുന്നത്. ഗർഭസ്ഥ ശിശുവിൻറെ ഡിഎൻ സാമ്ബിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാല്‍ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. കേസില്‍ ഇന്നലെ പോക്‌സോ വകുപ്പ് കൂടി പോലീസ് ചുമത്തിയിരുന്നു.പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി ഗർഭിണി ആയിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് 17കാരി മരിച്ചത്. പനിയെ തുടർന്നുള്ള അണുബാധയ്‌ക്കെന്ന രീതിയിലാണ് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞത്. ഗർഭം അലസിപ്പിക്കാൻ പെണ്‍കുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ്പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. പെണ്‍കുട്ടി ഗർഭസ്ഥ ശിശുവിനെ ഒഴിവാക്കാൻ മരുന്ന് കഴിച്ചത് ആരുടെ അറിവോടെ ആണെന്ന് പോലീസ് പരിശോധിക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക