Tuesday, 26 November 2024

പനി ബാധിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പതിനേഴുകാരി മരിച്ചു. സംശയം തോന്നി നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി.

SHARE


ലപ്പുഴ:
പനി ബാധിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പതിനേഴുകാരി മരിച്ചു. സംശയം തോന്നി നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി.അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെയാണ് പെണ്‍കുട്ടി മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ തന്നെ പോസ്റ്റുമോര്‍ട്ടവും നടത്തി. പോസ്റ്റുമോര്‍ട്ടത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്നിക്കും തകരാര്‍ സംഭവിച്ചിരുന്നു. പനി ബാധിച്ച്‌ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ കുട്ടിയെ വിദഗ്ധചികില്‍സയ്ക്കായിട്ടാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അടൂര്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user