Saturday, 30 November 2024

ക്ഷേമ പെൻഷൻ: അനര്‍ഹരെ കണ്ടെത്താൻ വാര്‍ഡ് അടിസ്ഥാനത്തില്‍ പരിശോധന നടത്തും

SHARE


തിരുവനന്തപുരം:
പാവപ്പെട്ടവർക്കുള്ള 1600 രൂപ ക്ഷേമ പെൻഷൻ വിതരണത്തില്‍ വ്യാപക ക്രമക്കേടുകളെന്ന റിപ്പോർട്ടുകള്‍ക്കിടെ, പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായി പരിശോധിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. തദ്ദേശഭരണ വകുപ്പിന്റെ സഹായത്തോടെയാകും പട്ടിക പരിശോധിക്കുക. അനർഹരായ നിരവധി പേർക്ക് പെൻഷൻ കിട്ടുന്നതായാണ് റിപ്പോർട്ട്. വാർഡ് അടിസ്ഥാനത്തില്‍ പരിശോധന നടത്താനാണ് തീരുമാനം. വാർഡ് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കുന്നതോടെ അനർഹരായ ആളുകളെ വേഗത്തില്‍ കണ്ടെത്താനാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. നേരത്തെ കോട്ടക്കലില്‍ ബി.എം.ഡബ്ല്യു കാറും ആഡംബര വസതിയുമുള്ളവരും പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ധനവകുപ്പ് നടത്തിയ പൊതു പരിശോധനയിലാണ് കണ്ടെത്തല്‍. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധന വിഭാഗമാണ് പരിശോധന നടത്തിയത്. വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനർഹരാണെന്നാണ് കണ്ടെത്തല്‍. ഒരാള്‍ മരണപ്പെട്ടു. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളില്‍ എയർ കണ്ടീഷണർ ഉള്‍പ്പെടെ സുഖസൗകര്യങ്ങളുമുണ്ട്‌. ഭാര്യയോ ഭർത്താവോ സർവിസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുവെന്നാണ് മറ്റൊരു കണ്ടെത്തല്‍. പലരുടെയും വീട്‌ 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതല്‍ വലുപ്പമുള്ളതാണ്. ഒരു വാർഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയില്‍ ഉള്‍പ്പെട്ടതിനുപിന്നില്‍ അഴിമതിയും ഗൂഢാലോചനയുമുണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധന വകുപ്പ്‌ പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ട്.








ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user