ഇസ്ലാമാബാദ്; പാകിസ്താനില്‍ ഗുരുതര സാഹചര്യം. മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ജയില്‍മോചനത്തിനായി തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രവർത്തകർ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ഇതോടെ രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില്‍ സർക്കാർ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പിടിഐ തലസ്ഥാനത്ത് വമ്ബൻ റാലി സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് സർക്കാർ ലോക്ഡൗണ്‍ നടപ്പിലാക്കിയത്. ഇസ്ലാമാബാദിലേക്കുള്ള പ്രധാനഹൈവേകളും റോഡുകളും ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് അടച്ചു. ഇസ്ലാമാബാദിലെയും റാവല്‍പിണ്ടിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് പൊലീസ്,? പാരാമിലിട്ടറി ഉദ്യോഗസ്ഥരെ അധികം വിന്യസിച്ചു. ഇസ്ലാമാബാദില്‍ കൂട്ടംചേരലുകള്‍ നിരോധിച്ചു. പ്രദേശത്തെ മൊബൈല്‍ ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചു പാർലമെന്റ്, സർക്കാർ ഓഫീസുകള്‍, വിവിധ രാജ്യങ്ങളുടെ എംബസികള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഇസ്ലാമാബാദിലെ റെഡ് സോണില്‍ പ്രതിഷേധം നടത്താനാണ് ഇമ്രാൻ അനുകൂലികളുടെ നീക്കം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക