ഇന്ധനക്ഷമതയും നിരവധി ഫീച്ചറുകളുമുള്ള വില കുറഞ്ഞ ഒരു കാറാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ ഒന്നും നോക്കണ്ട പുതിയ ടാറ്റ നാനോ 2024 അണിയറയില്‍ തയ്യാറായി കഴിഞ്ഞു. വിലയേറിയ വാഹനങ്ങളില്‍ കാണുന്നവയെ വെല്ലുന്ന ആധുനിക ഫീച്ചറുകളാണ് ഈ കുഞ്ഞന്‍ വണ്ടിയില്‍ ലഭ്യമാകുന്നത്. സുഗമമായ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആത്യന്തികമായ സുഖസൗകര്യങ്ങള്‍ക്കായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഈ വാഹനത്തിലുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സുരക്ഷക്കും പ്രാധാന്യം നല്‍കി നാനോ 2024-ല്‍ ഒന്നിലധികം എയര്‍ബാഗുകളും റിയര്‍വ്യൂ ക്യാമറയുമുണ്ട്. കാര്യക്ഷമമായ എഞ്ചിനായതു കൊണ്ടുതന്നെ നാനോ 2024 മികച്ച യാത്രാനുഭവമാണ് നല്‍കുന്നത്. ലിറ്ററിന് 25-30 കിലോമീറ്റര്‍ മൈലേജ് കണക്കാക്കിയാല്‍ പമ്പില്‍ നിങ്ങള്‍ കുറച്ച് സമയവും റോഡില്‍ കൂടുതല്‍ സമയവും ചെലവഴിക്കാന്‍ സാധിക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക