കണ്ണൂർ : അസം സ്വദേശിനിയായ മായാ ഗൊഗോയി ബെംഗളുരുവിലെ അപ്പാർട്ടുമെന്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകനായ കണ്ണൂർ സ്വദേശിക്കായി തെരച്ചില്‍ ശക്തമാക്കി പൊലീസ്.കണ്ണൂർ തോട്ടട സ്വദേശിയായ ഇയാളെ കണ്ടെത്താനായി കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കണ്ണൂർ വട്ടക്കുളത്തുള്ള ആരവിന്റെ ബന്ധുവീട്ടിലും പൊലീസ് പരിശോധന നടത്തും. മായയെ കൊല്ലാൻ കരുതിക്കൂട്ടിയാണ് യുവാവ് സർവീസ് അപ്പാർട്ട്മെൻറില്‍ മുറിയെടുത്തത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതിയെ നൈലോണ്‍ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചശേഷം നെഞ്ചില്‍ നിരവധി തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. ഇയാള്‍ ഓണ്‍ലൈനില്‍ നൈലോണ്‍ കയർ ഓർഡർ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. കയർ വാങ്ങിയതിൻറെ കവറും ബില്ലും സർവീസ് അപ്പാർട്ട്മെൻറിലെ മുറിയില്‍ നിന്ന് കണ്ടെടുത്തു. മായയെ കൊലപ്പെടുത്തിയശേഷം രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയില്‍ കഴിഞ്ഞു. ഇന്നലെ രാവിലെയാണ് അപ്പാർട്മെന്റില്‍ നിന്ന് പോയത്. മായ ഗോഗോയ് ബ്യൂട്ടി കെയർ വീഡിയോസ് പോസ്റ്റ് ചെയ്തിരുന്ന വ്ലോഗറാണ് കൊല്ലപ്പെട്ട മായ ഗോഗോയ്. അസം ഗുവാഹത്തിയിലെ കൈലാഷ് നഗർ സ്വദേശിനിയാണ്. ബംഗളൂരുവിലെ ലീപ് സ്‌കോളർ ഓവർസീസ് എന്ന വിദേശ പഠന കണ്‍സള്‍ട്ടൻസിയില്‍ സ്റ്റുഡൻറ് കൗണ്‍സിലർ ആയി ജോലി ചെയ്ത് വരികയായിരുന്നു ആരവ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക