Saturday, 30 November 2024

കോഴി മാലിന്യ സംസ്‌കരണം; എല്ലാ കോഴി സ്റ്റാളുകളിലും ഫ്രീസര്‍ നിര്‍ബന്ധം.

SHARE


കോഴിക്കോട്: ജില്ലയില്‍കോഴി മാലിന്യം സംസ്‌കരിക്കാൻ കൂടുതല്‍ ഏജൻസികളെ ഏർപ്പെടുത്താനും ജനുവരി 15 നുള്ളില്‍ എല്ലാ കോഴി സ്റ്റാളുകളിലും ഫ്രീസർ സൗകര്യം നിർബന്ധമാക്കാനുംജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്‌ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം (ഡിഎല്‍എഫ്‌എംസി) തീരുമാനിച്ചു.ജില്ലാ പഞ്ചായത്തിന്‍റെ കണക്കനുസരിച്ചു 2018 ല്‍ തന്നെ വർഷം 92 ടണ്‍ കോഴി മാലിന്യം ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്‌ സംസ്കരിക്കുന്നതിനായി ഒരു ഏജൻസി മാത്രമേ നിലവിലുള്ളൂ. കട്ടിപ്പാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ ഏജൻസിയ്ക്ക് 30 ടണ്‍ കോഴി മാലിന്യം കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ഉള്ളത്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഏജൻസികളെ ക്ഷണിക്കാനുള്ള തീരുമാനം. ജനുവരി 15 നുള്ളില്‍ ജില്ലയിലെ എല്ലാ കോഴി സ്റ്റാളുകള്‍ കൂടാതെ സ്റ്റാളുകളില്‍ നിന്ന് നിലവില്‍ മാലിന്യം ശേഖരിക്കുന്ന ഫ്രഷ് കട്ടിന്‍റെ വാഹനങ്ങളിലും ഫ്രീസർ നിർബന്ധമാക്കും. ഇക്കാര്യം കർശനമായി പരിശോധിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ എൻഫോഴ്സ്‌മെന്‍റ് വിഭാഗം ഉണ്ടാകും. കട്ടിപ്പാറയില്‍ ഫ്രഷ് കട്ട് ഏജൻസിയോട് ആവശ്യപ്പെട്ടപ്രകാരം വെയിങ് ബ്രിഡ്ജ്, എഫ്ലുവന്‍റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, വെഹിക്കിള്‍ വാഷിംഗ്‌ ഏരിയ ഫെസിലിറ്റി എന്നീ സൗകര്യങ്ങള്‍ ഏജൻസി ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരിസരവാസികള്‍ പരാതി ഉന്നയിച്ച പ്ലാന്‍റില്‍ നിന്നും വമിക്കുന്ന ദുർഗന്ധം കുറഞ്ഞിട്ടില്ല. ഇതേതുടർന്നാണ് പൂർണമായും അഴുകിയ കോഴി മാലിന്യം പ്ലാന്‍റില്‍ എത്തുന്നത് ഒഴിവാക്കാൻ സ്റ്റാളുകളില്‍ ഫ്രീസർ നിർബന്ധമാക്കുന്നത്.







ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user