Tuesday, 26 November 2024

ന്യൂനമര്‍ദ്ദം നാളെ 'ഫെംഗല്‍' കൊടുങ്കാറ്റായി മാറും.

SHARE

തെ
ക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ഇന്ന് രാവിലെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു.ഈ ന്യൂനമർദം നാളെ കൊടുങ്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 'ഫെംഗല്‍' എന്നാണ് ഈ കൊടുങ്കാറ്റിന് പേരിട്ടിരിക്കുന്നത്. സൗദി അറേബ്യയയാണ് ഈ പേര് നല്‍കിയത് ഈ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക് നീങ്ങി അത് തീവ്ര ന്യൂനമർദമായി മാറുകയും ചെന്നൈയ്‌ക്കും പുതുച്ചേരിക്കും ഇടയില്‍ തീരം കടക്കാനും സാധ്യതയുണ്ട്. ഇതുമൂലം തമിഴ്‍നാടിന്റെ തീരദേശ ജില്ലകളില്‍ ഇന്ന് മുതല്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കല്‍പട്ട്, ജില്ലകളില്‍ 4 ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും (നവംബർ 27) തമിഴ്‌നാട്ടില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ അടുത്ത അഞ്ച് ദിവസത്തേക്ക്മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user