Tuesday, 5 November 2024

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പ്രഹസനം ആകരുത് കൃത്യമായി തന്നെ നടപ്പാക്കണം. KHRA സംസ്ഥാന പ്രസിഡന്റ് ജയപാൽ

SHARE


 കേരളകൗമുദിയും ഭക്ഷ്യസുരക്ഷാ വകുപ്പും കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി സെന്റ് ആൽബർട്ട്സ് കോളേജിൽ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷ സെമിനാർ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു.

 എറണാകുളം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ കൃത്യമായി നടപ്പാക്കണം എന്നും അതിന്റെ പേരിൽ പ്രഹസനങ്ങൾ പാടില്ലെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി. ജയപാൽ ഉദ്ഘാടന പ്രസംഗത്തിൽ ശക്തമായി പറഞ്ഞു.
 ഹോട്ടലുകളിലെ പരിശോധനയ്ക്കൊപ്പം ഭക്ഷണസാധനങ്ങൾ തയ്യാറാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും സംസ്ഥാന സർക്കാർ കാര്യമായി പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാത്ത അനധികൃതമായ കടകളിൽ ഒരു പരിശോധനയും ഇല്ല എന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
 ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. നിമിഷ ഭാസ്കർ ഭക്ഷ്യസുരക്ഷാ ക്ലാസ് നയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങൾ, മിസ് ബ്രാൻഡിംഗ് ആൻഡ് മിസ് ലേബലിംഗ്, ഹോട്ടൽ പോലുള്ള സ്ഥാപനം തുടങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതുൾപ്പെടെ വിശദീകരിച്ച് ക്ലാസ്സിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും നിമിഷ ഉത്തരങ്ങൾ നൽകി.

 സെന്റ് ആൽബർട്ട്സ് കോളേജ് ചെയർമാൻ & മാനേജർ ഡോ. ആന്റണി തോപ്പിൽ അധ്യക്ഷനായ ചടങ്ങിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും  കൊച്ചി തൃശ്ശൂർ യൂണിറ്റുകളുടെ ചീഫുമയാ പ്രഭുവാര്യർ സ്വാഗതമാശംസിച്ചു. സെന്റ് ആൽബർട്ട്സ് ബിവോക് സ്പോർട്സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി വിഭാഗം മേധാവി മിനിത സൂസൻ ജോസഫ് നന്ദി പ്രകാശിച്ചു.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user