Wednesday, 27 November 2024

ഡ്രൈവിങ്ങ് പഠിക്കാൻ ആപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.

SHARE

ഡ്രൈവിങ്ങ് പഠിക്കുക എന്നത് ഏതൊരാളുടേയും ആഗ്രഹത്തിന് അപ്പുറത്തേക്ക് ഇപ്പോഴത് ഒരു ആവശ്യമാണ്. യുവാക്കളായാലും പ്രായമായവരാണ് എങ്കിലും വാഹനമോടിക്കാൻ അറിഞ്ഞിരിക്കുക എന്നത് ഏറ്റവും അത്യാവശമാണ്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിങ്ങളുടെ ഏതൊരു ആവശ്യത്തിനും സുസജ്ജമാണ്. കെ ബി ഗണേഷ്കുമാറിൻ്റെ നേതൃത്വത്തില്‍ മോട്ടോർ വാഹന വകുപ്പ് ഒരുപാട് മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ വകുപ്പ് ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ശാസ്ത്രീയ രീതികള്‍ അറിഞ്ഞിരിക്കുവാനും അതോടൊപ്പം തന്നെ മോക്ക് ടെസ്റ്റുകളും ആപ്പിലുടെ സാധിക്കും. അതോടൊപ്പം തന്നെ റോഡ് നിയമങ്ങളും ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ തരത്തിലുള്ള നിയമങ്ങളും വീഡിയോ രൂപത്തില്‍ ഈ ആപ്പിലൂടെ ലഭ്യമാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി,ഇംഗ്ലീഷ്,തമിഴ്,കന്നഡ ഭാഷകളിലും ആപ്പ് ലഭ്യമാകുന്നിലൂടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നടക്കം ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം എന്നതാണ് ഗുണം. കേരത്തിലെ മോട്ടോർ വാഹ വകുപ്പിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാല്‍ കെല്‍ട്രോണിന് കൊടുക്കാനുളള കുടിശിക തുകകള്‍ കൊടുത്ത് തീർത്ത് റോഡുകളിലെ എഐ ക്യാമറകള്‍ വീണ്ടും മൂന്നാം കണ്ണ് തുറന്നിട്ടുണ്ട്. കോടതിയിലും സ്റ്റേഷനിലും ഒന്നും പോവാതെ എസ്‌എംഎസ് (SMS) ആയി ഇൻബോക്സിലേക്ക് വരുന്നന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വളരെ എളുപ്പത്തില്‍ ചെലാൻ നമ്ബർ ടൈപ്പ് ചെയ്താല്‍ ഓണ്‍ലൈനായി പിഴ അടയ്ക്കാം. എന്നാല്‍ ഏഴു ദിവസത്തിനകം ഇത് അടയ്ക്കാത്തവരുടെ പിഴയാണ് വെർച്വല്‍ കോടതിയിലേക്കു സിസ്റ്റം തന്നെ കൈമാറുന്നത്. അതേസമയം മെസേജുകള്‍ വൈകി വരുന്നതിനാല്‍ പലർക്കും സമയത്തിന് പിഴ ഒടുക്കാൻ കഴിയാത്തതായി പരാതികളും എഉയരുന്നുണ്ട്. എസ്‌എംഎസ് ലഭിച്ചശേഷം എന്തായാലും പിഴയടയ്‌ക്കാൻ നോക്കുബോഴാണ് പലരും തങ്ങളുടെ ഏഴുദിവസത്തെ സമയപരിധി കഴിഞ്ഞു എന്ന സത്യം മനസിലാക്കുന്നത്. നിലവില്‍ 80 ലക്ഷം പേരില്‍ നിന്ന് 500 കോടി രൂപയോളം പിഴയീടാക്കാൻ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവ സ്ഥാപിക്കുന്ന സമയത്ത് പല എതിർപ്പുകളും ഒട്ടനവധി വിവാദങ്ങളും ഉണ്ടായെങ്കിലും സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ കൃത്യമായി തടയുന്നതിനൊപ്പം സർക്കാരിന് കാര്യമായ ഒരു വരുമാന മാർഗം കൂടിയാവുകയാണ് നിരത്തുകളിലെ ഈ AI ക്യാമറകള്‍ എന്ന് നിസംശയം പറയാം. കഴിഞ്ഞ 2023 ജൂലൈയിലാണ് കേരള സർക്കാർ 232 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളില്‍ 732 AI ക്യാമറകള്‍ കെല്‍ട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ചത്. ഈ ക്യാമറകളില്‍ കുടുങ്ങുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാനുള്ള ചലാൻ അയക്കാനുള്ള ചുമതലയും കെല്‍ട്രോണിനാണ് എന്ന നിലയിലാണ് അന്ന് പദ്ധതി നടപ്പിലാക്കിയത്. ഈ പറഞ്ഞ നടപടിക്രമങ്ങള്‍ക്കും ചുമതലകള്‍ക്കും എല്ലാം ചേർത്ത് മൂന്ന് മാസത്തില്‍ ഒരിക്കല്‍ 11.6 കോടി രൂപവീതം ധനവകുപ്പ് കെല്‍ട്രോണിന് നല്‍കണം എന്നായിരുന്നു കരാർ വ്യവസ്ഥ. ഈ തുകയില്‍ കുടിശ്ശികയായിരുന്ന കഴിഞ്ഞ നാലുതവണകള്‍ എല്ലാം തീർക്കാൻ ധനവകുപ്പ് ഫണ്ട് അനുവദിച്ചതോടെയാണ് കെല്‍ട്രോണ്‍ വീണ്ടും പ്രവർത്തനങ്ങള്‍ തുടങ്ങിയത്. ഈ കഴിഞ്ഞ സെപ്‌റ്റംബറില്‍ നല്‍കേണ്ടിയിരുന്ന തുക മാത്രമാണ് ഇനി ഇതിനായി അനുവദിക്കാനുള്ളത്.




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user