നവംബർ 28, 29, 30 തീയതികളില്‍ ആണ് സംസ്ഥാനവ്യാപകമായി കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. കേരള ബാങ്കിന്റെ ഹെഡ് ഓഫീസിലെയും റീജിയണല്‍ ജില്ലാ ഓഫീസുകളിലെയും സംസ്ഥാനത്തെ 823 ശാഖകളിലെയും ജീവനക്കാർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കും. സർക്കാരും സഹകരണ മന്ത്രിയും കേരള ബാങ്ക് മാനേജ്മെന്റും ജീവനക്കാരുടെ കുടിശികയായ 39 ശതമാനം ക്ഷാമ ബത്ത അനുവദിക്കുക, ബാങ്കിലെ 2000 ത്തോളം ഒഴിവുകള്‍ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യുക, കാലാവധി കഴിഞ്ഞ് 3 വർഷമായ ശമ്ബള പരിഷ്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ മൂന്നുവർഷമായി തടഞ്ഞു വച്ചു കൊണ്ടിരിക്കുന്ന പ്രമോഷനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. ഫെബ്രുവരി 26ന് ജീവനക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സഹകരണ മന്ത്രി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളില്‍ 9 മാസമായിട്ടും ഒന്നുപോലും നടപ്പിലാക്കിയില്ല എന്നും തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 30, 31 തീയതികളില്‍ ദ്വിദിന പണിമുടക്ക് നടത്തുകയും സെപ്റ്റംബർ ഒന്നു മുതല്‍ നിസ്സഹകരണ സമരവും നവംബർ ഒന്നുമുതല്‍ തുടർച്ചയായി 15 ദിവസം ബാങ്ക് ഹെഡ് ഓഫീസില്‍ സത്യാഗ്രഹ സമരവും നടത്തിയിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് മാർച്ചും നടത്തിയിരുന്നുവെങ്കിലും മാനേജ്മെന്റിന്റെയും സർക്കാരിന്റെയും നീതി നിഷേധം തുടരുകയാണെന്ന് കാണിച്ചാണ് ഇപ്പോള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബാങ്കിന്റെ അഞ്ചാം വാർഷിക ദിനമായ നവംബർ 29 ഉള്‍പ്പെടെയുള്ള മൂന്നു ദിവസങ്ങളില്‍ സംഘടനാ പണിമുടക്ക് കൊണ്ടും വിഷയങ്ങള്‍ക്ക് പരിഹാരംഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുമായി ജീവനക്കാർ മുന്നോട്ടു പോകുമെന്നും കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക