തിരുവനന്തപുരം : സാംസ്‌കാരിക വകുപ്പ് ഡയറക്ടറായി ദിവ്യ എസ്.അയ്യർ കഴിഞ്ഞ ദിവസം ചുമതലയേറ്റപ്പോള്‍ ഒരു കുടുംബത്തിലെ മൂന്നുപേർ ഇതേ വകുപ്പിന്റെ പ്രധാന സ്ഥാനത്തെത്തി എന്ന അപൂർവതയുണ്ടായി. ദിവ്യയുടെ ഭർതൃപിതാവ് അന്തരിച്ച ജി.കാർത്തികേയൻ 2001-2004 കാലഘട്ടത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും ഭർതൃ മാതാവ് ഡോ. എം.ടി.സുലേഖ 2012-2015 ല്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സർവവിജ്ഞാന കോശം (സ്റ്റേറ്റ് എൻസൈക്ളോപീഡിയ ) ഡയറക്ടറുമായിരുന്നു. അതിന് പിന്നാലെയാണ് അതേ വകുപ്പിന്റെ ഡയറക്ടറായി ദിവ്യ എസ്. അയ്യർ കഴിഞ്ഞ ദിവസം ചുമതലയേറ്റത്. നിലവില്‍ വിഴിഞ്ഞം സീപോർട്ട് എം.ഡിയായ ദിവ്യയ്ക്ക് അധികചുമതലയായാണ് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ സ്ഥാനം നല്‍കിയത്. ഉപതിരഞ്ഞെടുപ്പിന് മുൻപ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് സ്ഥാനമേറ്റടുക്കല്‍ നീണ്ടത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക