Sunday, 10 November 2024

കോട്ടയത്തിന്റെ കാവാലിപ്പുഴക്കടവ് മിനി ബീച്ച്

SHARE

കോട്ടയം : നാടിനെ തകർത്ത് പ്രളയം കോട്ടയം ജില്ലയ്ക്ക് ഒരു സമ്മാനം നൽകിയാണ് പിൻവാങ്ങിയത് - കാവാലിപ്പുഴക്കടവ് മിനി ബീച്ച് - കിടങ്ങൂരിലാണ്  ഈ " ബീച്ച് " സ്ഥിതി ചെയ്യുന്നത്. കടലില്ലാത്ത കോട്ടയത്തിന് അങ്ങനെ 2018 മുതൽ ഒരു മിനി ബീച്ച് ലഭിച്ചു. കാവാലിപ്പുഴക്കടവിൽ രൂപപ്പെട്ട പഞ്ചാര മണപ്പുറം ജനകീയ സമിതിയുടെയും കിടങ്ങൂർ പഞ്ചായത്തിന്റെയും ജനമൈത്രി പോലീസിന്റെയും സമീപത്തെ സ്കൂൾ കോളേജ് വിദ്യാർഥികളുടെയും സഹകരണത്തോടെയാണ് നവീകരിച്ചത്. കാവലിപ്പുഴ ടൂറിസം പ്രോജക്റ്റിനുള്ള നടപടികളും നടന്നുവരുന്നു.

കോട്ടയത്ത് നിന്ന് അയക്കുന്നം കിടങ്ങൂർ റോഡ് വഴി എത്തുമ്പോൾ കിടങ്ങൂർ ക്ഷേത്രം എത്തുന്നതിന് തൊട്ടുമുൻപ് തിരിഞ്ഞ് കിടങ്ങൂർ ചെമ്പിളാവ് റോഡിൽ പ്രവേശിക്കുക. ഇതുവഴി പോകുമ്പോൾ ഉത്തമേശ്വരം ക്ഷേത്രം കഴിഞ്ഞ് 100 മീറ്റർ കഴിയുമ്പോൾ ഇടത്തോട്ട് തിരിഞ്ഞ് ഉത്തമേശ്വരം കാവാലിക്കടവ് റോഡ് വഴി മിനി ബീച്ചിൽ എത്താം ദൂരം 20 കിലോമീറ്റർ.

 പാലായിൽ നിന്ന് കിടങ്ങൂർ ജംഗ്ഷനിൽ എത്തി കിടങ്ങൂർ ക്ഷേത്രം കഴിഞ്ഞ് കിടങ്ങൂർ ചെമ്പിലാവ് റോഡ് വഴി മിനി ബീച്ചിൽ എത്താം 12 കിലോമീറ്റർ

പാലായിൽ നിന്ന് ചേർപ്പുങ്കൽ - ചെമ്പിളാവ് റോഡ് വഴി എത്തി കിടങ്ങൂർ ക്ഷേത്രം റോഡിലൂടെയും മിനി ബീച്ചിൽ എത്താം 10 കിലോമീറ്റർ




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user