കുറവിലങ്ങാട് : കോട്ടയം ജില്ലയിലെ വിവിധ ഗ്രാമീണ ഇടറോഡുകളിൽ ഡ്രക്സ് കൺട്രോളർ വിഭാഗം ഡോക്ടർമാരുടെ കുറിപ്പ് ഉണ്ടെങ്കിൽ മാത്രം വിതരണം അനുവദിച്ചിട്ടുള്ള ലഹരി ഉത്തേജക വിഭാഗത്തിൽ പെടുന്ന നാപ്രോഫെൻ മരുന്നുകളുടെ ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ച മരുന്നു കുപ്പികൾ വഴിയോരങ്ങളിൽ നിന്ന് ലഭിക്കുന്നത് ആശങ്ക ഉയർത്തുന്നു.
ജില്ലയിലെ പാലാ കുറവലങ്ങാട് കടുത്തുരുത്തി ഉഴവൂർ രാമപുരം മേഖലയിൽ നിന്നാണ് നാപ്രോഫെൻ കുപ്പികൾ കണ്ടെത്തിയത് വിപണിയിൽ 150 രൂപ മുതൽ 450 രൂപ വരെ വിലയുള്ള ലഹരി ഉത്തേജക വിഭാഗത്തിൽ പെടുന്ന ഈ മരുന്ന് ആവശ്യക്കാർ മേടിക്കുന്നത് ഓൺലൈൻ വഴി ഭീമമായ തുക നൽകിയാണെന്ന് പറയപ്പെടുന്നു.
കൂടാതെ ജില്ലയിലെ ചില മെഡിക്കൽ ഷോപ്പുകൾ വഴി ഡോക്ടർമാരുടെ കുറിപ്പ് ഇല്ലാതെ വില്പന നടത്തുന്നുണ്ട് എന്നാണ് സംശയം. ലഹരി - ഉത്തേജക മരുന്ന് വിഭാഗത്തിൽപ്പെടുന്ന നാപ്രോഫെൻ ഉപയോഗിക്കുന്നവർക്ക് എതിരെ കേസ് എടുക്കാൻ നിയമപരമായി ആരോഗ്യവകുപ്പ് ഡ്രസ്സ് കൺട്രോൾ വിഭാഗമോ എക്സൈസ് പോലീസ് വിഭാഗത്തിന് അനുമതി നൽകിയിട്ടില്ലാത്തത് നാപ്രോഫെൻ വിപണനം യുവതലമുറയെ ലഹരിയിൽ മയക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജില്ലയിലെ ലഹരി ഉത്തേജക മാഫിയ സംഘത്തിനെതിരെ അന്വേഷണവും നിയമ നടപടിയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക