തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭത്തില്‍ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കല്‍ തുടങ്ങി. പൂരദിനത്തില്‍ സ്വരാജ് റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിന്റെ മൊഴിയെടുത്തു. അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക് ഫോണില്‍ തങ്ങളോട് കയര്‍ത്തെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ആംബുലന്‍സ് എംജി റോഡില്‍ ഓടിയത് കണ്ടപ്പോഴാണ് തങ്ങളെ ശകാരിച്ചതെന്നാണ് മൊഴി. എന്തിനാണ് ആംബുലന്‍സ് ഇങ്ങനെ തലങ്ങും വിലങ്ങും ഓടുന്നതെന്ന് കമ്മീഷണര്‍ ചോദിച്ചെന്നും ഇവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അതേസമയം അടുത്ത ഘട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം പൂരം സംഘാടകര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. ഇവരുടെ ഫോൺ കോളുകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. |
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക