Thursday, 7 November 2024

കേരളത്തിൽ നിന്നെത്തിയ മാലിന്യം കർണാടകയിൽ പിടികൂടി കർണാടക പോലീസ്

SHARE



ബംഗളൂരു : കേരളത്തിൽനിന്ന് മാലിന്യവുമായി എത്തിയ 6 ലോറികൾ ഗുണ്ടൽപേട്ടിലെ മൂലെ ഹോളേ ചെക്ക് പോസ്റ്റിനു സമീപം കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പിടികൂടി ഡ്രൈവർമാർ ഉൾപ്പെടെ ഏഴ് പേരുടെ പേരിൽ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തു.

ലോറിയിൽ മാലിന്യം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി മലിനീകരണ നിയന്ത്രണ ബോർഡ് മേഖല ഓഫീസർ പി കെ ഉമാശങ്കർ നൽകിയ പരാതിയിലാണ് കേസെടുത്തത്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അനധികൃതമായി കടത്തുകയായിരുന്നു എന്ന് പരാതിയിൽ പറഞ്ഞു ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോർഡിന് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് കത്തെഴുതി.

2019 ലാണ് കേരളത്തിലെ മാലിന്യം കർണാടക അതിർത്തി പ്രദേശങ്ങളിൽ തള്ളാൻ ലോറിയിൽ കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നത്.

ഒട്ടേറെ ലോറികൾ അന്ന് പിടികൂടിയിരുന്നു ഇതോടെ കേരളത്തിൽ നിന്നുള്ള മാലിന്യക്കടുത്ത് വലിയ ചർച്ചാവിഷയമായി അതിനുശേഷം ഇപ്പോഴാണ് പ്രശ്നം വീണ്ടും ശ്രദ്ധയിൽപ്പെടുന്നത്.

കേരളവുമായി ചേർന്നുനിൽക്കുന്ന കർണാടകത്തിന്റെ അതിർത്തി ജില്ലകളായ മൈസൂർ കുടക് ചാമരാജനഗർ എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളിൽ മാലിന്യം തള്ളാനാണ് ലോറികളിൽ കൊണ്ടുവരുന്നത് എന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

മാലിന്യ സംസ്കരണത്തിന് ഗവൺമെന്റ് മുൻകൈയെടുത്ത് ഒരു സ്ഥിതിവിശേഷം കൊണ്ടുവന്നില്ലെങ്കിൽ ഇന്ത്യയിൽ ഇപ്പോഴും ശീലമായിരിക്കുന്ന വഴിയരികിൽ മാലിന്യം തള്ളുന്ന ആ സംസ്കാരം മാറില്ല എന്ന്  പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു പൊതുപ്രവർത്തകൻ മാധ്യമങ്ങളോട് പറഞ്ഞു. ജനസംഖ്യാ നിരക്കിൽ ലോകത്തിലെ ഒന്നാം നമ്പർ ആയ  ഇന്ത്യയിൽ  മാലിന്യത്തിന്റെ തോത് വളരെ വലുതാണ്. ഇതിനെ ശാസ്ത്രീയമായി സംസ്കരിക്കുന്ന ഒരു വ്യവസ്ഥിതി ഗവൺമെന്റിന്റെ നേതൃത്വത്തിൽ  കൊണ്ടുവന്നില്ലെങ്കിൽ ഇത്തരം പ്രവർത്തികൾ ഇനിയും ആവർത്തിക്കപ്പെടും എന്ന്  അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user