തിരുവനന്തപുരം ആറ്റിങ്ങൽ ബൈപാസിന് സമീപം ടെക്‌നോപാർക്ക് ആറാം ഘട്ടം സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഐടി ഇടനാഴിയുടെ കവാടമായി ആറ്റിങ്ങലിനെ മാറ്റുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്‌സൺ എസ് കുമാരി പറഞ്ഞു. നിർദിഷ്ട പ്രദേശത്ത് ഐടി പാർക്ക് എത്തിയാൽ വലിയ തോതിലുള്ള വികസനത്തിന് കളമൊരുങ്ങും.
തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ഐടി മേഖലയുടെ വികസനം
ശക്തമാക്കാൻ നഗരസഭ. ടെക്‌നോപാർക്ക് ആറാം ഘട്ടവുമായി ബന്ധപ്പെട്ട്
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ
നടത്താനാണ് ആറ്റിങ്ങൽ നഗരസഭ ഒരുങ്ങുന്നത്. ആറ്റിങ്ങൽ ബൈപാസിന്
സമീപം ടെക്‌നോപാർക്ക് ആറാം ഘട്ടം സ്ഥാപിക്കുകയാണ് ലക്ഷ്യം.
ഇതുസംബന്ധിച്ച നിർദേശം നഗരസഭ സംസ്ഥാന സർക്കാരിന് കൈമാറി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക