Tuesday, 5 November 2024

അങ്കമാലി എരുമേലി ശബരി പാതയ്ക്ക് റെയിൽവേയുടെ പച്ച സിഗ്നൽ

SHARE

 അങ്കമാലി: ശബരി റെയിൽവേ പദ്ധതിക്ക് എത്രയും വേഗം ഇനിയുള്ള കടമ്പകൾ മറികടക്കണമെന്ന് റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.

 അങ്കമാലി എരുമേലി ശബരിപ്പാതയ്ക്ക് പച്ച സിഗ്നൽ കാട്ടി മന്ത്രിയുടെ പ്രഖ്യാപനം ശുഭപ്രതീക്ഷയാണ് പദ്ധതിക്ക് നൽകുന്നത്. കേന്ദ്രസർക്കാർ പദ്ധതി യാഥാർത്ഥ്യമാക്കും കേരള സർക്കാർ പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധ അറിയിച്ചിട്ടുണ്ട് . മഹാരാഷ്ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും അത്തരത്തിൽ കരാർ ഉണ്ടാക്കും. ആ കരാറിനെ അടിസ്ഥാനപ്പെടുത്തി പദ്ധതി പൂർത്തിയാക്കുമെന്ന് റെയിൽവേ മന്ത്രിപറഞ്ഞു.



 1997- 98 കാലയളവിലെ റെയിൽവേ ബജറ്റിലാണ് ശബരിപാത  പ്രഖ്യാപിച്ചത്. നിർമ്മാണ അനുമതി ലഭിച്ച ഇത്രയും വർഷം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങിയെടുത്ത് തന്നെ നിൽക്കുകയാണ്. കിഫ്ബി വഴി പകുതി ചെലവ് വഹിക്കാം എന്ന് സംബന്ധിച്ച് സംസ്ഥാന സർക്കാർ 2021ൽ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. അപ്പോഴേക്കും ഏറ്റെടുക്കാവുന്ന പരമാവധി പദ്ധതികൾ കിഫ്‌ബി  എടുത്ത് കഴിഞ്ഞിരുന്നു. സർക്കാരിന്റെ കടമെടുപ്പ് സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ ആവില്ല എന്ന് കിഫ്‌ബി സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതോടെ മറ്റു മാർഗ്ഗങ്ങൾ തേടാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി.

 ശബരിപ്പാതയ്ക്ക് ഇതിനോടകം 264 കോടി രൂപ റെയിൽവേ ചിലവാക്കിയിട്ടുണ്ട് കാലടി വരെ 7 കിലോമീറ്റർ പാതയും പെരിയാറിന് കുറുകെ പാലവും നിർമ്മിച്ചു കാലടി മുതൽ എരുമേലി വരെ 14 കിലോമീറ്റർ പാത നിർമ്മിക്കാനാണ് ബാക്കിയുള്ളത്. പദ്ധതി പ്രഖ്യാപിക്കുമ്പോൾ 550 കോടി എന്ന് കണക്കാക്കിയ ചെലവ് ഏറ്റവും ഒടുവിൽ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 3800 കോടിയായി. ഇതിന്റെ പകുതി 1900 കോടി രൂപയാണ് കേരളം നൽകേണ്ടത്, ഇതിനായി അഞ്ചുവർഷങ്ങളിലായി പ്രതിപക്ഷം 400 കോടി രൂപ വീതം കണ്ടെത്തിയാൽ മതിയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.
 ശബരി പദ്ധതി വഴി റെയിൽവേ കടന്ന് ചെന്നിട്ട് ഇല്ലാത്ത കേരളത്തിലെ മലയോര മേഖലകളിൽ 14 റെയിൽവേ സ്റ്റേഷനുകൾ ലഭ്യമാക്കുന്ന പദ്ധതിയാണ് അങ്കമാലി എരുമേലി പാത വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ കഴിയും വിധം വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റം വരുത്തിയുള്ള എസ്റ്റിമേറ്റ് ആണ് ഇപ്പോൾ ശബരി പാതയ്ക്ക് എന്നുള്ളത് വികസനം കൊതിക്കുന്ന കേരളത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നു.


 ഇതോടൊപ്പം എരുമേലിയിലെ വിമാനത്താവളം കൂടി യാഥാർത്ഥ്യമായാൽ ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർക്കും കേരളത്തിന് ആകെത്തന്നെയും അത് ഏറെ പ്രയോജനകരമാവുകയും ചെയ്യും. കേരളത്തിന്റെ  അഞ്ചാമത്തെ വിമാനത്താവളമായി മാറുകയും ചെയ്യും.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user