Monday, 4 November 2024

തിലോപ്പിയ ഒരു ചെറിയ മീൻ അല്ല

SHARE


 തിലാപ്പിയ. കേരളത്തിൽ ചിലയിടങ്ങളിൽ പിലോപ്പിസിലോപ്യ എന്ന പേരിലും അറിയപ്പെടുന്നു. ഇത്  പേഴ്സിഫോമമെസ്  മത്സ്യഗോത്രത്തിലെ  സിക്ലിഡേ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം തിലാപ്പിയ മൊസാമ്പിക്ക എന്നാണ്. കിഴക്കൻ  ആഫ്രിക്കയാണ്  ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെൽവയലുകളിലും കുളങ്ങളിലും തിലാപ്പിയകളെ വളർത്തുന്നുണ്ട്.

മൂന്നിനം തിലാപ്പിയകളുണ്ട്. 19-ാം ശതകത്തിൽ ജാവ, ഇന്ത്യോനേഷ്യ  എന്നിവിടങ്ങളിൽ തിലാപ്പിയയെ വളർത്താൻ തുടങ്ങി. ജാവയിൽ നിന്ന് മലയ, ഫിലിപ്പീൻസ്, തായ്‌ലാൻഡ്,  ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ഇവയുടെ കുഞ്ഞുങ്ങളെ കൊണ്ടുപോയി കൃഷിയാരംഭിച്ചു. 1952-ൽ തായ്ലൻഡിൽ നിന്നാണ് തിലാപ്പിയയെ ഇന്ത്യയിലെ കേന്ദ്രസർക്കാർ മത്സ്യ ഗവേഷണ സ്ഥാപനത്തിലേക്കു കൊണ്ടുവന്നത്.


ജപ്പാനുൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ മാർക്കറ്റാണ് തിലോപ്യയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ഇവയെ വ്യാപകമായി വളർത്താറുണ്ട്. ഈ മീൻ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾക്കും വലിയ ഡിമാൻഡ് ആണ് ഉള്ളത്.

നമ്മുടെ നാട്ടിൽ കുളങ്ങളിലും കിണറുകളിലുമാണ് ഈ മീൻ കാണാറുള്ളത്. ചിലർ വീടുകളിൽ ടാങ്കുകളിൽ വിൽപ്പനയ്ക്കായി ഇതിനെ വളർത്താറുണ്ട്. രുചിയിൽ കേമൻ ആണെങ്കിലും ആളുകൾക്കിടയിൽ മത്തി പോലുള്ള കടൽ മീനുകൾക്ക് കിട്ടുന്ന സ്വീകാര്യത തിലോപ്യയ്ക്ക് കിട്ടാറില്ല. ‘ ലോക്കൽ’ മീൻ എന്ന പരിഗണനയാണ് നാം എല്ലായ്‌പ്പോഴും തിലോപ്യയ്ക്ക് നൽകാറുള്ളത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user