പോഷകഗുണമുള്ളതിനാല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാനാണ് വിദഗ്ധര്‍ സാധാരണ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഈ ധാരണകളെ അപ്പാടെ തകിടം മറിച്ചുകൊണ്ട് ഒരു പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. പച്ചക്കറികളേക്കാള്‍ ആരോഗ്യകരമെന്ന് വിലയിരുത്തപ്പെട്ട ഒരു മൃഗ ഉല്‍പ്പന്നമുണ്ട്.
പന്നിമാംസമാണ് ഇത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ പട്ടികയില്‍, കൊഴുപ്പ്‌ചേര്‍ന്ന പന്നിമാംസം പോഷക മൂല്യത്തില്‍ എട്ടാം സ്ഥാനത്താണ്. 100-ല്‍ 73 പോഷക സ്‌കോര്‍ ഉള്ളതിനാല്‍, ഇത് കടല, ചുവന്ന കാബേജ്, തക്കാളി, അയല, ചീര, ഓറഞ്ച്, മധുരക്കിഴങ്ങ് എന്നിവയുള്‍പ്പെടെ മറ്റ് 92 ഭക്ഷണങ്ങളേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നേടി.
ബിബിസി ഫ്യൂച്ചര്‍ പറയുന്നതനുസരിച്ച്, പന്നിയിറച്ചി കൊഴുപ്പ് ബി വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടമാണ്. ഇത് ആട്ടിറച്ചിയെക്കാള്‍ ആരോഗ്യകരവുമാണ്.പന്നിക്കൊഴുപ്പില്‍ ഒലിക് ആസിഡ് പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഉള്‍പ്പെടുന്നു ഇത് ഒലിവ് ഓയിലിലും കാണപ്പെടുന്ന ഒന്നാണ് ഹൃദയാരോഗ്യത്തിന് ഈ കൊഴുപ്പ് ഗുണം ചെയ്യുന്നു.
വൈറ്റമിന്‍ ഡി പോലുള്ള കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ഇതിന്റെ ഗുണം വര്‍ധിപ്പിക്കുന്നു അതിനാല്‍ കൂടിന് പുറത്തുവളരുന്ന പന്നികളാണ് കൂടുതല്‍ നല്ലത്.
കഴിക്കാന്‍ ഏറ്റവും ആരോഗ്യമുള്ള മത്സ്യം ഓഷ്യന്‍ പെര്‍ച്ചാണ് ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ പട്ടികയില്‍ 100-ല്‍ 89 സ്‌കോര്‍ നേടി മൂന്നാം സ്ഥാനത്താണ് ഇത് .
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V