രക്തത്തിലും ശരീരകലകളിലും ബിലിറൂബിൻ എന്ന പദാർത്ഥം അടിഞ്ഞുകൂടുന്നതാണ് മഞ്ഞപ്പിത്തം.
രക്തത്തിൽ നിന്ന് കരളിലേക്കും ശരീരത്തിന് പുറത്തേക്കും ബിലിറൂബിൻ്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ഏത് അവസ്ഥയും മഞ്ഞപ്പിത്തത്തിന് കാരണമാകും.
മഞ്ഞപ്പിത്തത്തിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ചർമ്മം, കണ്ണുകൾ, വായ, മൂക്ക് (മ്യൂക്കസ് മെംബ്രൺ) തുടങ്ങിയ ശരീരഭാഗങ്ങളുടെ ഉൾഭാഗത്തെ മഞ്ഞനിറമാണ്.
വൃത്തിഹീനമായ ഭക്ഷണപാനീയങ്ങളിലൂടെയാണ് രോഗം പടരുന്നത്, ആയതിനാൽ തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക ചൂടുള്ള ഭക്ഷണത്തോടൊപ്പം ചൂടുള്ള വെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ കുടിക്കുക രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.
തെറ്റായ ഒരു ഭക്ഷണം നമ്മുടെ ശരീരത്തിൽ എത്തിയാൽ ഏകദേശം ആറാഴ്ചയോളം വ്യക്തിയുടെ പ്രതിരോധശക്തിയെ ആശ്രയിച്ച് പ്രത്യേക ലക്ഷണങ്ങൾ ഒന്നുമില്ലാത്ത തന്നെ ചിലപ്പോൾ ശാരീരികമായ കുഴപ്പങ്ങളൊന്നും കാണിക്കാതെ ഇരിക്കാം എന്നാൽ ആൾറെഡി ടോക്സിക് ആയ നമ്മുടെ ബോഡിയിലേക്ക് വീണ്ടും തെറ്റായ ഭക്ഷണം ചെല്ലുമ്പോൾ അത് റിയാക്ഷൻ ആയി ചിലപ്പോൾ മരണം തന്നെ സംഭവിക്കുന്നു. പ്രത്യേകിച്ച് നവംബർ - ഡിസംബർ - ജനുവരി കാലങ്ങളിൽ ഫുഡ് പോയ്സൺ കേരളത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഹെപ്പറ്റെറ്റിസ് എ
നമ്മുടെ നാട്ടില്‍ പരക്കെ കണ്ടുവരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പ്രധാനമായും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. ലോകത്തില്‍ ഒരു വര്‍ഷം 14 ലക്ഷം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ പിടിപെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ശുചിത്വം
ശുചിത്വം ഇല്ലായ്മയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരുന്നതിന് പ്രധാന കാരണം. ഈച്ചകള്‍ വഴി ഉപയോഗിക്കുന്ന ഭക്ഷണത്തിലോ വെള്ളത്തിലോ അണുക്കൾഎത്തിയാല്‍ രോഗം പടർന്നു പിടിക്കും.
മലിനജലം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതും രോഗം പകരാന്‍ കാരണമാകുന്നു. ചപ്പുചവറുകളും മറ്റും കൂട്ടിയിടുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത മേഖലകളില്‍ രോഗം വളരെ വേഗത്തില്‍ പടരും.
ഭക്ഷ്യ ഉത്പാദന വിതരണ മേഖലയുടെ സംഘടനയായ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം കേരളത്തിലെ എല്ലാ മെമ്പർമാരുടെയും കടകളിൽ മിൽക്ക് ഷെക്കുകൾക്കും ജ്യൂസുകൾക്കുമായി ഉപയോഗിക്കുന്ന ഐസ് ക്യൂബുകൾ അംഗീകാരമുള്ള ഏജൻസികളിൽ നിന്നും മാത്രം വാങ്ങുവാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
എല്ലാ അംഗങ്ങളും കടയിലെ വെള്ളം പരിശോധിച്ചു അതിന്റെ റിപ്പോർട്ട് കരുതണമെന്നും കമ്മറ്റി നിർദ്ദേശിക്കുന്നുണ്ട്.
കേരളത്തിലെ 14 ജില്ലകൾക്ക്മായി പ്രത്യേക ഹൈജീൻ മോണിറ്ററിംഗ് സംവിധാനം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ജില്ലാ നേതൃത്വത്തിന് കീഴിൽ നടപ്പിലാക്കി കഴിഞ്ഞു.
എല്ലാ അംഗങ്ങളുടെ കടയിലും ശുചിത്വ പരിശോധന നടത്തുകയും അതിന്റെ റിപ്പോർട്ട് ജില്ലാ നേതൃത്വം വഴി സംസ്ഥാന കമ്മിറ്റിക്ക് നൽകണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും KHRA സംസ്ഥാന പ്രസിഡണ്ട് ജി. ജയപാൽ മാധ്യമങ്ങളോട് പറഞ്ഞു.
വിരുദ്ധാഹാരവും, തെറ്റായ ഭക്ഷണക്രമവും മലയാളിയുടെ ഭക്ഷണ അവസ്ഥ അപകടത്തിലേക്ക് നയിക്കുന്നുവെന്ന് KHRA ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക