Friday, 15 November 2024

തീർത്ഥാടകരെ ലക്ഷ്യം വെച്ച് എല്ലാ നഗരങ്ങളിലും അനധികൃത തട്ടുകടകൾ ഉയരുന്നു

SHARE







 കോട്ടയം : ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് ഹൈവേ പാതയോരങ്ങളിലും, അയ്യപ്പഭക്തരുടെ  വിശ്രമ സങ്കേതങ്ങൾകരിക്കിലും അനധികൃത തട്ടുകടകളും പെട്ടിക്കടകളും വ്യാപക ആകുന്നതായി പരാതി. മുനിസിപ്പൽ പഞ്ചായത്ത് ലൈസൻസുകൾ ഇല്ലാതെയാണ് ഇത്തരം കടകൾ പ്രവർത്തിക്കുന്നതിനാൽ, ഇത്തരം കടകളിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
ബജജി കടകളും ചെറുകടി വിൽക്കുന്ന ചായക്കടകളും വ്യാപകമായി കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വഴിയോരങ്ങളിൽ പടുത വലിച്ചും  ഷീറ്റ് മേഞ്ഞും  കച്ചവടം തകൃതമായി  നടത്തുന്നത് കണ്ടിട്ടും നടപടിയെടുക്കേണ്ട ബന്ധപ്പെട്ട  അധികാരികളിൽ നിസ്സംഗത 

 എണ്ണയ്ക്കും മറ്റ്  അവശ്യവസ്തുക്കൾക്കും ഇത്രയും വില ഉയർന്നിട്ടും പഴകിയ എണ്ണയിലും,  വിലകുറഞ്ഞ ചേരുവകൾ ചേർത്ത ചെറുകടികൾ പല കടകളിലും വിൽക്കുന്നതായി പരാതിയുണ്ട്. ഇവ ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നതാണെന്ന ആശങ്ക  വ്യാപകമാണ്.

 നികുതി അടച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചും വലിയ തുക ഡിപ്പോസിറ്റ് നൽകി  വാടകയ്ക്ക് എടുത്ത് ബിസിനസ് ചെയ്യുന്ന വ്യാപാരികൾ ഇന്ന് തകർച്ചയുടെ വക്കിലാണ്.  സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച്, ബന്ധപ്പെട്ട ലൈസൻസുകളും രജിസ്ട്രേഷനും, വെള്ളം പരിശോധിക്കുകയും, തൊഴിലാളികളുടെ മെഡിക്കൽ എടുത്തും, അവരുടെ രജിസ്ട്രേഷൻ (ലേബർ)നടത്തിയും വ്യാപാരം ചെയ്യുന്നവരെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികൾ ലൈസൻസും രജിസ്ട്രേഷനും എടുത്ത കച്ചവടക്കാരെ മാത്രം പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്യുമ്പോൾ, ഇത്തരം അനധികൃത തട്ടുകടക്കാർ  യാതൊരു തടസ്സങ്ങളും ഇല്ലാതെ നിർലോഭം ലാഭം കൊയ്യുകയാണ്.
 അനുമതിയില്ലാത്ത ഇത്തരം കടകൾ ജനങ്ങളെ പിഴിഞ്ഞ് വലിയ ലാഭമുണ്ടാക്കുമ്പോൾ പരമ്പരാഗത ഇടത്തര കച്ചവടക്കാർ കടത്തിൽ മുങ്ങി  വ്യാപാരം ഉപേക്ഷിച്ചു പോകുന്ന കാഴ്ചയാണ്  ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്നത് എന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഏകദേശം 3000 ത്തിനും രണ്ടായിരത്തിനും ഇടയിൽ പരമ്പരാഗത വ്യാപാരികൾ വ്യാപാരം ഉപേക്ഷിച്ചു പോയതായും അദ്ദേഹം പറഞ്ഞു.
 ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ പാലായിൽ , പാലാ - പൊൻകുന്നം റോഡിലും, പാലാ - കൂത്താട്ടുകുളം റോഡിലും പാലാ - തൊടുപുഴ റോഡിലും കടപ്പാട്ടൂർ ബൈപ്പാസ് എന്നിവിടങ്ങളിലും കൂണുപോലെ പെട്ടിക്കടകൾ ഉയരുകയാണെന്ന്  KHRA പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.



 വില നിയന്ത്രിക്കുന്ന കാര്യത്തിലും അധികൃതർ ഇവർക്കെതിരെ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല, വെറും ഒരു ടാർപോളിൻ വലിച്ചുകെട്ടി ചെറിയ മുതൽ മുടക്കിൽ വലിയ ലാഭം കൊയ്യുന്ന ഇത്തരം അനധികൃത കടകൾ യാതൊരുവിധ ശുചിത്വം പാലിക്കാതെയും, അഴുക്കു വെള്ളത്തിൽ തന്നെ പാത്രങ്ങൾ വീണ്ടും കഴുകി  ഉപയോഗിക്കുകയും, ചപ്പുചവറുകളും പാഴ്ജലവും  ആ പരിസരത്ത് തന്നെ  ഒഴുക്കി കളഞ്ഞ്  അവിടെ മാകെ കടുത്ത ദുർഗന്ധവും ഈച്ച പറത്തുന്ന സാഹചര്യം ഉണ്ടാക്കിയിട്ടും, മുനിസിപ്പൽ പഞ്ചായത്ത് ഹെൽത്ത് വിഭാഗത്തിന്റെയോ, പൊലൂഷൻ ബോർഡിന്റെയോ  പരിശോധനയോ  നടപടിയോ ഇവർക്കില്ലാത്തതും  ഏറെ ആശ്ചര്യജനകമെന്ന്  കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. കെ. ഫിലിപ്പ് കുട്ടി പറഞ്ഞു.
 ചില രാഷ്ട്രീയക്കാരുടെ സംരക്ഷണവും എല്ലാ ദിവസവും  അവർക്ക് കൃത്യമായ ഒരു വിഹിതം ഇത്തരം അനധികൃതമായ കച്ചവടക്കാർ നൽകുന്നുണ്ടെന്നാണ്  പൊതുവായ ഭാഷ്യം. അതിനാലാണ് ഉദ്യോഗസ്ഥന്മാർ ഇത്തരക്കാരുടെ മേൽ നടപടിയെടുക്കാത്തതെന്ന് ഒരു പ്രമുഖ പൗരസമിതി പ്രവർത്തകൻ മാധ്യമങ്ങളോട് പറഞ്ഞു.











 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user