Friday, 1 November 2024

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ കേരളാ പിറവി ദിന ആശംസകൾ

SHARE


കേരളസംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം.

1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊള്ളുന്നത്. ഈ വർഷം കേരളത്തിന് 68 വയസ്. ഐക്യകേരളം എന്ന ആശയം 1956നു മുൻപ് തന്നെ ഉണ്ടായിരുന്നു. ഒടുവിൽ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്.



കൊച്ചി, തിരുവതാംകൂർ, മലബാർ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1921ൽ കേരള പ്രദേശ കമ്മിറ്റി രൂപീകരിച്ചത് കേരള രൂപീകരണത്തിലെ ഒഴിച്ചുകൂടാനാവത്ത നാഴികകല്ലായിരുന്നു. 1928ൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലും അഖില കേരള കുടിയാൻ സമ്മേളനത്തിലും ഐക്യകേരളം ചർച്ചയായിരുന്നു. 1937ൽ ചേർന്ന അഖിലകേരള വിദ്യാർഥി സമ്മേളനം ഐക്യകേരളംഎന്ന ആവശ്യത്തിന് ഉറച്ച പിന്തുണ നൽകിയിരന്നു. നാൽപ്പതുകളിൽ ഐക്യകേരളം എന്ന ആവശ്യം കൂടുതൽ ശക്തമാവുകയും ചെയ്തു. 1949 ജൂലൈയിൽ തിരു - കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെ ഐക്യകേരളമെന്ന സ്വപ്നത്തിലേക്ക് നാട് ഒരുപടികൂടി അടുത്തു.

1956 നവംബര്‍ ഒന്നിന് കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. അഞ്ച് ജില്ലകളായിരുന്നു കേരളത്തിൽ അന്നുണ്ടായിരുന്നത്. നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാന തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി ചുമതലയേറ്റു. 1957 ഫെബ്രുവരി 28 ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇഎംഎസിന്‍റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു.

കേരളം എന്ന പേരിന് പിന്നിൽ
കേരളം എന്ന പേരിന്‍റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. പ്രാചീനകാലത്ത് കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാരുമായി ചേർന്ന പദമാണിതെന്നാണ് ഒരുവാദം. സഹ്യപര്‍വതത്തിന് പടിഞ്ഞാറുള്ള പ്രദേശത്തെ ചേറളം (ചേറ് + അളം) എന്ന് വിളിച്ചു. ഈ ചേറളം പിന്നീട് ചേരളം ആയെന്നും 'ച' കാരത്തിന് സംസ്‌കൃതത്തില്‍ 'ക'കാരാദേശം വന്ന് കേരളം ആയി മാറുകയും ചെയ്തു എന്നാണ് ഒുവിഭാഗം പറയുന്നത്. കേരവൃക്ഷങ്ങള്‍ നിറഞ്ഞ പ്രദേശം ആയതിനാലാണ് കേരളം എന്ന പേരെന്ന വാദവും നിലവിലുണ്ട്. അതേസമയം പ്രാചീനകാലത്തെ പല കൃതികളിലും കേരളം എന്ന വാക്ക് ഉപയോഗിച്ചിരുന്നു.









 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 









SHARE

Author: verified_user