തൊടുപുഴ: വായ്പ കുടിശികയുടെ പേരില്‍ അമ്മയും വല്യമ്മയും കൊച്ചു കുട്ടികളുമടക്കമുള്ള കുടുബത്തെ പെരുവഴിലാക്കാനുള്ള ശ്രമവുമായി ബാങ്ക് അധികൃതര്‍. വീട്ടില്‍ നിന്ന് ഇറങ്ങില്ലെന്ന് ഇവര്‍ പറഞ്ഞതോടെ ഇവരെ വീടിനുള്ളില്‍ ആക്കി പൂട്ടാനും ശ്രമിച്ചതായി പരാതി. പഴുക്കാകുളം കാഞ്ഞിരംപാറ താന്നിക്കല്‍ രജീഷ് ഗോപിയുടെ വീട്ടിലാണ് ഇന്നലെ ഉച്ച കഴിഞ്ഞ് തൊടുപുഴ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ജപ്തിക്കായി എത്തിയത്. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജപ്തി നടപടി താല്‍ക്കാലികമായി മാറ്റി വയ്ക്കുകയും അധികൃതര്‍ തിരികെ പോകുകയും ചെയ്തു. 2015ല്‍ രജീഷും സഹോദരന്‍ രമേഷുംചേര്‍ന്ന് ബിസിനസ് ആവശ്യത്തിനായി ഇവരുടെ പേരിലുള്ള 5 സെന്റ് സ്ഥലം ഈട് വച്ച് ബാങ്കില്‍ നിന്ന് 5 ലക്ഷം രൂപ എടുത്തത്. ഇത് കുറെ തിരികെ അടച്ചതായി ഇവര്‍ പറയുന്നു. ഇപ്പോള്‍ 14.5 ലക്ഷം രൂപ അടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഈ സമയം വീട്ടില്‍ രജീഷിന്റെ അമ്മയും ഭാര്യയും രണ്ട് കൊച്ചു കുട്ടികളുമാണ് ഉണ്ടായിരുന്നത്. പൊലീസും ബാങ്ക്അധികൃതരും എത്തിയതോടെ നാട്ടുകാരും എത്തി. ഇവരെ വീട്ടില്‍ നിന്ന് ഇറക്കി വിടരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ സമയം രജീഷും സഹോദരന്‍ രമേഷും ഇവരുടെ പിതാവും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതിനിടെ വീട് പൂട്ടാന്‍ മരപ്പണിക്കാരെ വിളിച്ചെങ്കിലും ആദ്യം വന്നവര്‍ പിന്‍വാങ്ങി. പിന്നീട് വേറെ ആളെ വിളിച്ചു കൊണ്ടു വന്നെങ്കിലും പൂട്ടാതെ അടുത്ത മാസം 11നകം വായ്പ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ തിരികെ പോയി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക