Wednesday, 27 November 2024

500 രൂപ മാത്രമല്ല ഇനി എടിഎമ്മില്‍, ആര്‍ബിഐ നിര്‍ദ്ദേശം ഇങ്ങനെ

SHARE
 

ഞ്ഞൂറ് രൂപ മാത്രം എടിഎമ്മുകളില്‍ നിന്നും വരുന്ന കാലമൊക്കെ പഴങ്കഥ കൃത്യമായി ചില്ലറ നോട്ടുകള്‍ കൂടി എടിഎമ്മുകളില്‍ എത്തിക്കാൻ ആർബിഐ നിർദ്ദേശം നല്‍കി കഴിഞ്ഞു.ഏറെക്കാലമായി ബാങ്കുകളുടെ എടിഎമ്മുകളില്‍ അഞ്ഞൂറിൻ്റെ നോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇതുമൂലം വിപണിയില്‍ സാധനങ്ങള്‍ വാങ്ങാൻ പോകുന്നവർക്കായിരുന്നു ഏറ്റവുമാധികം ബുദ്ധിമുട്ടുണ്ടായിരുന്നത്. ഇടപാടുകളുടെ എണ്ണം കൂടുന്നതിനാല്‍ തന്നെ 20, 50,100 നോട്ടുകള്‍ക്കും വലിയ ക്ഷാമം നേരിട്ടിരുന്നു. പ്രത്യേകിച്ചും റീട്ടെയില്‍ മാർക്കറ്റുകളിലാണ് പ്രശ്നം അധികരിച്ചിരുന്നത്. ഇത് കണക്കിലെടുത്താണ് എടിഎം മെഷീനുകളില്‍ അഞ്ഞൂറിനൊപ്പം ഇരുനൂറിൻ്റെയും നൂറിൻ്റെയും നോട്ടുകള്‍ കൂടി വെക്കാൻ ബാങ്കുകള്‍ ആരംഭിച്ചത്. എസ്ബിഐ ഉള്‍പ്പെടെയുള്ള എല്ലാ പ്രമുഖ ബാങ്കുകള്‍ക്കും നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. 500-നൊപ്പം 200 ഉം, 100 ഉം നോട്ടുകളും ഇനി ലഭിച്ച്‌ തുടങ്ങും. ഇരുനൂറിൻ്റെയും നൂറിൻ്റെയും നോട്ടുകള്‍ എ.ടി.എമ്മുകളില്‍ ലഭ്യമാകുന്നതോടെ ആളുകള്‍ക്ക് ഇടപാടുകളിലെ ബുദ്ധിമുട്ടില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാനാകുമെന്ന് ഇന്ത്യൻബാങ്ക് സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻ്റ് മനോജ് കുമാർ ശർമ പറയുന്നു. മിക്ക എടിഎം മെഷീനുകളിലും അഞ്ഞൂറിൻ്റെ നോട്ടുകള്‍ക്കൊപ്പം ഇരുനൂറിൻ്റെയും നൂറിൻ്റെയും നോട്ടുകള്‍ ഇടുന്ന സംവിധാനം നിർബന്ധമായും നടപ്പാക്കിയിട്ടുണ്ട്. വിവിധ ബാങ്കുകളുടെ എടിഎം പരിധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ): എസ്ബിഐ എടിഎമ്മുകളില്‍ നിന്നും ഒരു ദിവസം പരമാവധി 40,000 രൂപ വരെ പിൻവലിക്കാം. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ ഈ പരിധി കുറവായിരിക്കാം. എച്ച്‌ഡിഎഫ്സി : എച്ച്‌ഡിഎഫ്സി എടിഎമ്മുകളില്‍ ഒരു ദിവസം പരമാവധി 25,000 രൂപ വരെ പിൻവലിക്കാം. ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ എടിഎമ്മുകളില്‍ ഒരു ദിവസം പരമാവധി 25,000 രൂപ വരെ പിൻവലിക്കാം. പരിധി അറിയാം നിങ്ങളുടെ ബാങ്ക് വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ പരിശോധിച്ച്‌ പരിധികള്‍ അറിയുക. പരിധികള്‍ക്കുള്ളില്‍ തന്നെ പണം പിൻവലിക്കാൻ ശ്രദ്ധിക്കുക. അധിക ചാർജുകള്‍ ഒഴിവാക്കാൻ സാധ്യമായത്ര എടിഎം ഇടപാടുകള്‍ ഒഴിവാക്കുക. ബാങ്കിന്റെ കസ്റ്റമർ കെയർ സേവനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ പരിധികള്‍ അറിഞ്ഞിരിക്കണം. ബാങ്കുകളുടെ നയങ്ങളെ ആശ്രയിച്ച്‌ പരിധികള്‍ മാറാം. അതിനാല്‍, ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.






ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user