ആലപ്പുഴ: ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട് നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രാത്രി ബസ്‌സ്റ്റാന്‍ഡില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിച്ചെന്ന പരാതികളെത്തുടര്‍ന്നാണ് ഉന്നതതല യോഗം വിളിച്ചത്. ബസുകള്‍ കേന്ദ്രീകരിച്ചും തെറ്റായ പ്രവണതകള്‍ രാത്രികാലത്ത്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരേ പ്രതികരിക്കുന്നവരെ ആക്രമിക്കുന്ന സംഭവവും ഉണ്ടായി. ബസ് സ്റ്റാന്‍ഡില്‍ രാത്രികാലങ്ങളില്‍ പോലീസ്, എക്സൈസ് പട്രോളിംഗ് ശക്തമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോലീസ്, നഗരസഭാധികൃതര്‍, എക്സൈസ്, ശിക്കാര വള്ള പ്രതിനിധികള്‍, റസിഡന്‍റ് അസോസിയേഷനുകള്‍ എന്നിവ ചേര്‍ന്ന് സംയുക്ത സ്‌ക്വാഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു. ബസ് സ്റ്റാന്‍ഡിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിന് നഗരസഭ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടുതല്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് എംപിമാര്‍എംഎല്‍എമാര്‍ എന്നിവരുമായി സംസാരിച്ചു നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിലും സമീപത്തും നിരീക്ഷണം ശക്തമാക്കണമെന്ന് പോലീസിനോട് യോഗം നിര്‍ദേശിച്ചു. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്ത് നിരീക്ഷണത്തിനായി പത്തു സിസിടിവി കാമറകള്‍ സ്ഥാപിക്കും. കെയര്‍ ഫോര്‍ ആലപ്പി എന്ന സംഘടന ഇത് സ്പോണ്‍സര്‍ ചെയ്യുമെന്ന് അറിയിച്ചു. ജില്ലാ കളക്ടര്‍ക്കും നഗരസഭയ്ക്കും ജനപ്രതിനിധികള്‍ക്കും നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് കളക്ടറുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍, പോലീസ്, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, നഗരസഭാ ജീവനക്കാര്‍, എക്സൈസ് വിഭാഗം തുടങ്ങിയവരുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക