Tuesday, 5 November 2024

മിഗ്-29 വിമാനം തകർന്നു, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു, 2 മാസത്തിനിടെ രണ്ടാം അപകടം

SHARE

ആഗ്ര: വ്യോമസേനയുടെ മിഗ്-29 വിമാനം ഉത്തർപ്രദേശിലെ ആഗ്രയിൽ തകർന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പതിവ് പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്.

അപകടം മണത്ത ഉടൻ ആളുകൾക്കോ വീടുകൾക്കോ നാശനഷ്ടമുണ്ടാകാതിരിക്കാനായി പൈലറ്റ് വിമാനം വിജനമായ പ്രദേശത്തക്ക് കൊണ്ടുപോയെന്ന് വ്യോമസേന അറിയിച്ചു. തുടർന്ന് പാരച്യൂട്ട് ഉപയോഗിച്ചാണ് പൈലറ്റ് രക്ഷപ്പെട്ടത്.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മിഗ്-29 വിമാനം തകർന്നുവീഴുന്നത്. സെപ്റ്റംബർ മൂന്നിന് രാജസ്ഥാനിലെ ബാർമെറിലാണ് നേരത്തേ മിഗ് തകർന്നുവീണത്. അന്നും പൈലറ്റ് രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറ് തന്നെയായിരുന്നു അപകട കാരണം.

നാറ്റോയിൽ ഫൾക്രം എന്നും ഇന്ത്യയിൽ ബാസ് എന്നും അറിയപ്പെടുന്ന മിഗ്-29 വിമാനം അറിയപ്പെടുന്നത്. സോവിയറ്റ് യൂണിയൻ നിർമ്മിച്ച മിഗ്-29 യുദ്ധവിമാനം 1987 മുതലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user